കാസര്‍കോട്: (my.kasargodvartha.com 11.11.2017) 64-ാമത് സഹകരണ വാരാഘോഷം 14 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ നടക്കും.
14ന് രാവിലെ 10 മണിക്ക് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും. എം എല്‍ എമാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം സമ്മാനം നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് സഹകരണസംഘങ്ങള്‍ വഴി സല്‍ഭരണവും തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തിലുള്ള സെമിനാര്‍ മുന്‍ എം എല്‍ എ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് മൂന്ന് മണിക്ക് വിളംബര ഘോഷയാത്ര കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കും.
15ന് ബന്തടുക്ക മാര്‍ക്കറ്റിങ് സഹകരണ സംഘത്തില്‍ സഹകരണ സംഘങ്ങള്‍ ഉല്‍പാദകരില്‍നിന്ന് ഉപയോക്താവിലേക്ക്, 16ന് ബോവിക്കാനം മഹാത്മജി ഹൗസിങ് സഹകരണ സംഘത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് സാധ്യമായ നിയനിര്‍മാണം, 17ന് മഞ്ചേശ്വരം സര്‍വീസ് സഹകരണ സംഘത്തില്‍ പൊതു- സ്വകാര്യ സഹകരണ പങ്കാളിത്തം, 18ന് കാസര്‍കോട് താലൂക്ക് ഐ ടി സഹകരണ എഡ്യുക്കേഷന്‍ സഹകരണ സംഘത്തില്‍ സഹകരണ സംഘങ്ങളുടെ ധനകാര്യ ഉള്‍പ്പെടുത്തലും സാങ്കേതിക വിദ്യയും നാണയ വിനിമയത്തിലൂടെയല്ലാതെയുള്ള പണമൊടുക്കല്‍, 19ന് പെരുമ്പള സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ സംഘങ്ങള്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും പ്രതികൂലാവസ്ഥയിലുള്ളവര്‍ക്കും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
20ന് ഹൊസ്ദുര്‍ഗ് - പനയാല്‍ സഹകരണ ബാങ്കിലാണ് സമാപനം. ജനശാക്തീകരണം സഹകരണസംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ എന്നതാണ് വാരാചരണത്തിന്റെ മുഖ്യപ്രമേയം. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ദിവാകരന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ ജയചന്ദ്രന്‍, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം സുമതി, പി കെ വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Co operative Society, 64th anniversary, Celebration.