കാസര്‍കോട്: (my.kasargodvartha.com 03.11.2017) ചെമ്പരിക്ക - മംഗളൂരു ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മേല്‍പറമ്പില്‍ നിന്നും തുടങ്ങിയ പ്രകടനം കളനാട്ട് സമാപിച്ചു.
സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി. നിരവധി മഹല്ലുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. മലയോര മേഖലയിലുള്ള ജമാഅത്ത് കമ്മിറ്റികള്‍ അതാത് ജമാഅത്ത് പരിധിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, CM Abdulla Maulavi, Protest.