Join Whatsapp Group. Join now!

കര്‍ഷകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വക തടയണ

കര്‍ഷകര്‍ക്ക് ആശ്വാസമായി വിദ്യാര്‍ത്ഥികളുടെയും ക്ലബ് പ്രവര്‍ത്തകരുടെയും തടയണ നിര്‍മാണം. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയര്‍റിംഗ് കോളേജിലെ എKerala, News, Mangad, Check dam constructed by Students
മാങ്ങാട്: (my.kasargodvartha.com 21.11.2017) കര്‍ഷകര്‍ക്ക് ആശ്വാസമായി വിദ്യാര്‍ത്ഥികളുടെയും ക്ലബ് പ്രവര്‍ത്തകരുടെയും തടയണ നിര്‍മാണം. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയര്‍റിംഗ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ബാര യുവധാര ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ബാര വെള്ളച്ചാല്‍ തോടിലെ ബാര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം തടയണ നിര്‍മിച്ചത്.

വെടിക്കുന്ന്- മൈലാട്ടി റോഡിലെ പാലത്തില്‍ നിലവിലുണ്ടായിരുന്ന തടയണയുടെ അടിഭാഗം ദ്രവിച്ച് തകര്‍ന്നതിനാല്‍ വെള്ളം ഒഴുകിപോകുന്നു. വെള്ളം കെട്ടി നില്‍ക്കാത്തതിനാല്‍ പരിസരത്തെ കിണറുകളിലെ ജലസ്രോതസ് കുറഞ്ഞുവരികയാണ്. ഇതുമൂലം വേനല്‍കാലത്ത് കര്‍ഷകര്‍ ദുരിതത്തിലാകും.

ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും ക്ലബ് പ്രവര്‍ത്തകരും പഴയ തടയണയോടെ ചേര്‍ന്ന് മണല്‍ നിറച്ച ചാക്കുകള്‍ നിരത്തി താല്‍കാലിക തടയണ നിര്‍മിച്ചത്. എന്‍എസ്എസ് യൂണിറ്റ് സെക്രട്ടറി സയ്യൂദ് മുഹമ്മദ് ഇര്‍ഫാന്‍, ഹരിത ജി കുറുപ്പ്, പോഗ്രാം ഓഫീസര്‍ ജിതേഷ്, ഡോ. പ്രവീണ്‍കുമാര്‍ ആലക്കുഴി വളപ്പ്, ക്ലബ് ഭാരവാഹികളായ വിനീത് പുളിക്കാല്‍, ഗോപിനാഥന്‍ മഞ്ഞളിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment