Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോല്‍സവം: അറബിക്ക് സംഘഗാനത്തില്‍ എച്ച് ഐ എ യു പി എസ് ചിത്താരിയും അജാനൂര്‍ എച്ച് എസ് എസും

അറബിക്ക് സംഘഗാനം യു പി വിഭാഗത്തില്‍ എച്ച് ഐ എ യു പി എസ് ചിത്താരിയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ Kerala, News, Kasaragod, District Kalolsavam, Arabic Kalolsavam, HS, UP, Winners
ചെമ്മനാട്; (my.kasargodvartha.com 28.11.2017) അറബിക്ക് സംഘഗാനം യു പി വിഭാഗത്തില്‍ എച്ച് ഐ എ യു പി എസ് ചിത്താരിയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അജാനൂര്‍ എച്ച് എസ് എസും വിജയത്തിന്റെ വെന്നിക്കൊടി പറപ്പിച്ചു.

ഫാത്തിമത്ത് ലുബാനാ, ഖദീജ കെ എ, ആയിശത്ത് ഷദാ കെ പി, ആസിയത്ത് അര്‍ഫാനാ, റുബൈഹ എം കെ, ജുമാനാ, ഷഹാനാ തുടങ്ങിയവരടങ്ങുന്ന ടീമാണ് യു പി വിഭാഗത്തില്‍ എച്ച് ഐ എ യു പി എസ് ചിത്താരിയെ വിജയതീരത്തെത്തിച്ചത്.

ശറഫിയ, ഫാത്തിമത്ത് അഫീഫ, അഹമ്മദ് അനസ്, മുഹമ്മദ് ഇന്‍ഫാസ്, ഉനൈസ സഹ്‌റ, ആയിഷത്ത് ഹിബ, ഫാത്തിമത്ത് ഹിദ തുടങ്ങിയവരുള്‍പ്പെടുന്ന ടീമാണ് ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഇതില്‍ ശറഫിയ നേരത്തെ അറബിഗാനത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. നാളെ നടക്കുന്ന ഉര്‍ദു ഗസലിലും ശറഫിയ പങ്കെടുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, District Kalolsavam, Arabic Kalolsavam, HS, UP, Winners, Arabic group song H I A U P S Chithari and udinoor central winners

Post a Comment