കാസര്‍കോട്: (my.kasargodvartha.com 15.11.2017) സ്വകാര്യ ബസുകളുടെ റോഡ് ടാക്സും ക്ഷേമനിധി വിഹിതവും ഓണ്‍ലൈനായി അടക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ഭീമമായ തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്നതായി ആക്ഷേപം. നിലവില്‍ ഒരു ബസിന്റെ റോഡ് ടാക്സ് അടക്കുന്നതിനായി മൊത്തം തുകയുടെ ഒരു ശതമാനം സര്‍വ്വീസ് ചാര്‍ജ്ജായി (ഉദ്ദേശം 300 രൂപ) അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്നു.
ഓണ്‍ലൈനായി പണം സ്വീകരിക്കാന്‍ ജീവനക്കാരുടെ ആവശ്യം വരുന്നില്ല എന്നതുകൊണ്ട് സര്‍ക്കാര്‍ ഇതിന് വേണ്ടി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വരുന്നില്ല. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ തന്നെയാണ് നല്‍കേണ്ടത്. സ്വകാര്യ ബസുകളുടെ റോഡ് ടാക്സും ക്ഷേമനിധി വിഹിതവും അടക്കുന്നതിന് ഒരു രൂപ പോലും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാതിരിക്കാനുള്ള ഉത്തരവുണ്ടാകണമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പല ബാങ്കുകളും ക്ഷേമനിധി വിഹിതം സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആ പ്രശ്നത്തിനും പരിഹാരം കാണമെന്നും സമിതി ആവശ്യപ്പെട്ടു. നവംബര്‍ 21 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ കണ്‍വെന്‍ഷനില്‍ ജില്ലയില്‍ നിന്നും 100 പേരെ പങ്കെടുപ്പിക്കാനും ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനമായി.
പ്രസിഡണ്ട് കെ. ഗിരീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എം. ഹസൈനാര്‍, തിമ്മപ്പഭട്ട്, ജോ. സെക്രട്ടറിമാരായ ശങ്കരനായക്, ലക്ഷ്മണന്‍, ട്രഷറര്‍ പി.എ. മുഹമ്മദ് കുഞ്ഞി, കാസര്‍കോട് താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി സി.എ. ശ്രീപതി, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Akshaya Kendra, Tax, Private buses, Akshaya Kendra take charge for tax; Protest.