ചെമ്മനാട്: (my.kasargodvartha.com 30.11.2017) 58 - ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. നവംബര്‍ 25 മുതല്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന കൗമാര കലാമാമാങ്കത്തിന്റെ സമാപന സമ്മേളനം കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിന് ഇവിടുത്തെ നാട്ടുകാരും വിദ്യാര്‍ത്ഥികളും പോലീസും എല്ലാം വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്നവര്‍ ആണ് ചെമ്മനാട്ടുകാരെന്നും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഈ നാട്ടുകാര്‍ ഒന്നടങ്കം ആഘോഷത്തിമിര്‍പ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി ജെ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സി ജെ ് എച്ച് എസ് എസ് മാനേജറും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്ത തെക്കില്ലത്ത് മാധവന്‍ നമ്പൂതിരി, സ്‌റ്റേജ് ആന്‍ഡ് പന്തല്‍ കോണ്‍ട്രാക്ടര്‍ എന്‍ രാധാകൃഷ്ണന്‍, ലൈറ്റ് ആന്‍ഡ്് സൗണ്ട് ഒരുക്കിയ ഇബ്രാഹിം മന്‍സൂര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ആദരിച്ചു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ വിശിഷ്ടാതിഥിയായിരുന്നു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ അവലോകനം നടത്തി.
മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീത ബാലകൃഷ്ണന്‍, സി എം ഷാസിയ, വാര്‍ഡ് മെമ്പര്‍ സജിത രാമകൃഷ്ണന്‍, എച്ച് എസ് എസ് ജില്ലാ അസിസ്റ്റന്റ് ബി രവീന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, കെ വി പുഷ്പ, വേണുഗോപാല്‍, നന്ദികേശന്‍, എം പി രാജേഷ്, കെ മുഹമ്മദ് കുഞ്ഞി, പി എം അബ്ദുല്ല, അശോക് ബാഡൂര്‍, ആരിഫ, മുഹമ്മദലി മുണ്ടാങ്കുളം, അശോകന്‍ നായര്‍, അബ്ദുര്‍ റഊഫ് പ്രസംഗിച്ചു.
Keywords: Kerala, News, 58th Kasargod revenue dist school Kalotsavam ends, Kasargod, Chemmanad, Kalolsavam.
< !- START disable copy paste -->സി ജെ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സി ജെ ് എച്ച് എസ് എസ് മാനേജറും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു.