കാസര്‍കോട്: (www.kasargodvartha.com 14.10.2017) സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരേധനത്തിലൂടെ യുവാക്കളുടെ തൊഴില്‍ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരെ പഴിപറഞ്ഞ് സര്‍ക്കാറിന്റെ പരാജയം മറച്ചു പിടിച്ച് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുകയാണ് ഡിവൈഎഫ്‌ഐ പോലുള്ള ഭരണപക്ഷ യുവജനപ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. റാങ്ക് ലിസ്റ്റുകള്‍ കാലാവധി അവസാനിക്കുമ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ പോലും നിയമനങ്ങള്‍ നടത്തുന്നില്ല.
തൊഴിലെന്ന് പറഞ്ഞു മുറവിളികൂട്ടിയിരുന്ന ഇടതു യുവജന പ്രസ്ഥാനങ്ങള്‍, പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ യുവജന വിരുദ്ധ സമീപനം സ്വീകരിക്കുന്നത് പരിഹാസ്യമാണ്. അടിയന്തിരമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് നിയമനം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ലോകസഭ മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീജത്ത് മാടക്കല്‍, രാജേഷ് പുല്ലൂര്‍, സനല്‍ കല്യാശേരി, ഉസ്മാന്‍ അണങ്കൂര്‍, ശ്രീജിത്ത് ചോയങ്കോട്, പ്രശാന്ത് സബാസ്റ്റ്യന്‍, രാജേഷ് പളളിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, Congress, News, Youth Congress against Govt, Kasargod.