Kerala

Gulf

Chalanam

Obituary

Video News

വേവ്‌സ് കുടുംബ സംഗമം സംഘടിപ്പിച്ചു

ദോഹ: (my.kasargodvartha.com 18.10.2017) ഖത്തറിലെ മൈന്റ് ട്യൂണ്‍ വേവ്‌സ് കുടുംബ സംഗമം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിഭാഗീയതയും ക്ഷോഭവും ക്രോധവും നിരാശയും ഭയവും ഏറെ പ്രചരിപ്പിക്കപ്പെടുന്ന കാലിക ബോധത്തില്‍ സമൂഹത്തിന്റെ മൊത്തം നന്മയും സൗഹൃദവും സമാധാനവും ലക്ഷ്യവും, ആശയവും ആദര്‍ശവുമാക്കി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സും വ്യക്തികളുടെ പൊതു സംഭാഷണ ആശയവിനിമയവും, നേതൃത്വ കഴിവുകളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്‌.

വിദ്യാഭ്യാസം ഒരു തുടര്‍ പ്രകിയയാണെന്നും ജീവിത കാലം മുഴുവന്‍ വിദ്യ അഭ്യസിക്കുവാനും പ്രചരിപ്പിക്കാനും പരിശ്രമിക്കുന്നത് ഏറെ പുണ്യമുള്ള പ്രവര്‍ത്തിയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ കിംഗ്്സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി.ലിറ്റ് നേടിയ വേവ്‌സ് ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച നിമിഷ അറഫാത്, ആര്‍ട്ടിസ്റ്റ് ബഷീര്‍ നന്മണ്ട തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

News, Gulf, Doha, Family meet, 'Waves' family meet conducted.


ബഷീര്‍ ഹസ്സന്‍ (ഇന്ത്യന്‍ എംബസി), വേവ്‌സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ വടകര, മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് ഫൗണ്ടര്‍ പ്രസിഡന്റ് വി.സി മഷ്ഹുദ്, മംവാഖ് ജനറല്‍ സെക്രട്ടറി ഷൗക്കത്ത്, സൗദിയ ഗ്രൂപ്പ് എം.ഡി മുസ്തഫ, ജാഫര്‍ മുര്‍ചാണ്ടി, അറഫാത്, ഷമീര്‍, മുനീറ, ഫാസില എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഷാഫി പി.സി പാലം മൈന്‍ഡ് ട്യൂണ്‍ വിഭാവനം ചെയ്യുന്ന ഇരുപത്തിയാറ് ആക്ഷന്‍പ്ലാന്‍ പ്രസന്റേഷനും, പ്രവാസികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും, ജീവിതത്തില്‍ ആനന്ദം കണ്ടെത്തുവാന്‍ ഉള്ള പല സാഹചര്യങ്ങളെ ഉപേക്ഷിച്ച് ഇന്റര്‍നെറ്റിന്റെ മായിക ലോകത്തിലേക്ക് തിരിയുന്ന പ്രതിഭാസമായ ഇന്റര്‍നെറ്റ് അഡിക്ഷനെ കുറിച്ച് ജോജി മാത്യുവും ക്ലാസ്സ് എടുത്തു. അബ്ദുല്‍ മുത്വലിബ് കണ്ണൂര്‍ നേതൃത്വം നല്‍കിയ ഗസല്‍, പരിപാടിക്ക് മാറ്റേകി. ഡോക്ടര്‍ സി.എ റസാഖിന്റെ മൈന്‍ഡ് ട്യൂണ്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തവര്‍ക്ക് ജീവിതത്തില്‍ ലഭ്യമായ പോസിറ്റീവ് ഗുണഫലങ്ങള്‍ പങ്ക് വെക്കലും നടന്നു. മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ് മാസ്‌റ്റേഴ്‌സിന്റെ ഉപഹാരം ഡി.ടി.എം രാജേഷ് വിസി, വൈസ് ചാന്‍സലര്‍ക്ക് കൈമാറി.

അടുത്ത മാസം നംവബര്‍ 3,4 തീയതികളില്‍ ദോഹയില്‍ നടക്കുന്ന ഡോക്ടര്‍ സി.എ റസാഖിന്റെ മൈന്‍ഡ് ട്യൂണ്‍, ബിസിനസ് ട്യൂണ്‍ വര്‍ക് ഷോപ്പുകളിലേക്കുള്ള രജിസ്‌ട്രേഷനു വേണ്ടിയും, മാസത്തില്‍ രണ്ട് തവണ നടക്കുന്ന മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനും താത്പര്യമുള്ളവര്‍ 77958381, 70753496, 50002633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Doha, Family meet, 'Waves' family meet conducted.

kvarthaksd

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive