Join Whatsapp Group. Join now!

സലാമിന്റെ അറസ്റ്റ്: പുനരന്വേഷണം വേണം- സൗഹൃദവേദി കുമ്പള

കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് നിരപരാധിയാണെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും കുമ്പള സൗഹൃദ വേദി ആവശ്യപ്പെട്ടു Kerala, News, Arrest, Case, Accused, Police, Kumbala
കുമ്പള: (my.kasargodvartha.com 13.10.2017) കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് നിരപരാധിയാണെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും കുമ്പള സൗഹൃദ വേദി ആവശ്യപ്പെട്ടു. സംശയത്തിന്റെ പേരിലും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുമാണ് കുമ്പള മാവിനക്കട്ടയിലെ സലാം ഈ കേസില്‍ അറസ്റ്റിലായത്.


സലാം നിരപരാധിയാണെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന സൂചനകളുടെ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യമാണ്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ സൗഹൃദ വേദി യോഗം തീരുമാനിച്ചു. ബൈക്കിലെത്തിയാണ് അക്രമി ബസിന് കല്ലെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ സലാമിന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, മാത്രമല്ല ബൈക്ക് ഓടിക്കാന്‍ പോലും അറിയില്ല. ഈ സാഹചര്യത്തില്‍ സലാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ഇത് അന്വേഷണ വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം അഫ്‌സല്‍ കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം മാവിനക്കട്ട അധ്യക്ഷത വഹിച്ചു. അനീസ് ഹിദായത് നഗര്‍, ഖാദര്‍, സിറാജ് മാവിനക്കട്ട എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Case, Accused, Police, Kumbala.

Post a Comment