Join Whatsapp Group. Join now!

ഷാഫി കോട്ടിന് ദുബൈ നെല്ലിക്കുന്ന് ജമാഅത്തിന്റെ സ്‌നേഹാദരം

ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാഫി കോട്ടിനു ദുബൈ കാസര്‍കോട് നെല്ലിക്കുന്ന് ജമാഅത്തിന്റെ Gulf, News, Felicitation, Dubai-Nellikkunn Jamaath.
ദുബൈ: (my.kasargodvartha.com 28.10.2017) ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാഫി കോട്ടിനു ദുബൈ കാസര്‍കോട് നെല്ലിക്കുന്ന് ജമാഅത്തിന്റെ സ്‌നേഹാദരം. 25 വര്‍ഷത്തോളം വിവിധ സ്ഥാനങ്ങളിലായി ദുബൈ നെല്ലിക്കുന്ന് ജമാഅത് കമ്മിറ്റിയില്‍ സേവനമനുഷ്ഠിക്കുകയും സംഘടനയുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുകയും ചെയ്തുവന്ന ഷാഫി കോട്ടിന് ദുബൈ പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന 19-ാം ജനറല്‍ ബോഡി യോഗത്തില്‍ ഉപഹാരം നല്‍കി.


മുന്‍ ജമാഅത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം തൈവളപ്പ്, ഷാഫി കോട്ടിനു ഉപഹാരം നല്‍കി. അബ്ബാസ് കൊളങ്കരയും സാബിര്‍ എ എം ടി യും ചേര്‍ന്ന് ഷാള്‍ അണിയിച്ചു. സംഘടനയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഷാഫിയെക്കുറിച്ചു പറയാന്‍ വാക്കുകള്‍ കിട്ടാതെ സഹപ്രവര്‍ത്തകര്‍ സംസാരിച്ചത് ചടങ്ങിനെ വികാരഭരിതമാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ഊര്‍ജസ്വലത, എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുവാനുള്ള അപാരമായ കഴിവ്, ഉത്തരവാദിത്വബോധം തുടങ്ങിയ കാര്യങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

അബ്ബാസ് കൊളങ്കര, ഇബ്രാഹിം തൈവളപ്പ്, സാബിര്‍ എന്‍ എച്ച്, കുഞ്ഞാമു തൈവളപ്പ്, ഇക്ബാല്‍ ഖാസി, നാസിര്‍ നെച്ചു, മൊയ്തു പാദാര്‍, അസ്‌ലം തായല്‍, ഖാദര്‍ നങ്ങാറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ് നെല്ലിക്കുന്ന്, സുബൈര്‍ നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, അബ്ദുര്‍ റഹ് മാന്‍ എന്‍ ഇ, ജമാല്‍, മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവരും ഇരുന്നൂറില്‍പരം പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. തസ്‌ലീം ബെല്‍ക്കാട് സ്വാഗതവും കുഞ്ഞാമു തൈവളപ്പ് നന്ദിയും പറഞ്ഞു.

Post a Comment