Join Whatsapp Group. Join now!

സര്‍ഗ തരംഗം ശിലപശാലാ പരമ്പരയ്ക്ക് തുടക്കമായി

പട്‌ല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗ തരംഗം ശിലപശാലാ പരമ്പരയ്ക്ക് തുടക്കമായി. ആദ്യ പരിപാടിയായ കഥാ ശില്പശാല, പട്‌ലയുടെ സാംസ്‌ക്കാരിKerala, News, Sargatharangam Workshop started, Patla, School, Student.
മധൂര്‍: (www.kasargodvartha.com 14.10.2017) പട്‌ല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗ തരംഗം ശിലപശാലാ പരമ്പരയ്ക്ക് തുടക്കമായി. ആദ്യ പരിപാടിയായ കഥാ ശില്പശാല, പട്‌ലയുടെ സാംസ്‌ക്കാരിക കൂട്ടായ്മയായ റീഡേഴ്‌സ് തിയേറ്ററിന്റെയും  പൊലിമ കലാസാഹിത്യ വിഭാഗത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചു.


നാടക രചയിതാവ്, സാഹിത്യ വിമര്‍ശകന്‍, പ്രഭാഷകന്‍ എന്നീ രംഗങ്ങളില്‍ പ്രശസ്തനായ പ്രകാശന്‍ കരിവെള്ളൂര്‍ നേതൃത്വം നല്‍കി. പി ടി എ പ്രസിഡന്റ് സഈദ് ഉദ്ഘാടനം ചെയ്തു. സി എച്ച് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അസ് ലം മാവില, ബഷീര്‍, ഷരീഫ് കുരിക്കള്‍, രാജേഷ് മാസ്റ്റര്‍ പ്രസംഗിച്ചു.

സാന്‍ മാവില കഥ അവതരിപ്പിച്ചു. ബുധനാഴ്ച നടക്കുന്ന നാടന്‍പാട്ട് ശില്പശാലയ്ക്ക് ഉദയന്‍ കുണ്ടംകുഴി നേതൃത്വം നല്‍കും.


Keywords: Kerala, News, Sargatharangam Workshop started, Patla, School, Student, Kasargod.

Post a Comment