Kerala

Gulf

Chalanam

Obituary

Video News

മികച്ച മദ്രസയ്ക്കുള്ള പ്രഥമ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അവാര്‍ഡ്; ഒന്നും മൂന്നും സ്ഥാനം കാസര്‍കോടിന്

കാസര്‍കോട്: (my.kasargodvartha.com 18.10.2017) മികച്ച മദ്രസയ്ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ അവാര്‍ഡിന്റെ ഒന്നാം സ്ഥാനം ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസയും, മൂന്നാം സ്ഥാനം ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയും നേടി. മലപ്പുറം ജില്ലയിലെ ചീക്കോട് മദ്രസയാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹരായത്. കേരളത്തിനകത്തും പുറത്തുമായിട്ടുള്ള പതിനായിരത്തോളം വരുന്ന മദ്രസകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിഷ്‌കര്‍ഷിച്ച രീതിയിലുള്ള ക്ലാസ് മുറികള്‍, സ്മാര്‍ട് ക്ലാസ്, പൂര്‍ണ സജ്ജമായ ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ്, കുറ്റമറ്റ ഓഫീസ് സംവിധാനം, വിദ്യാത്ഥികളുടെ ഉന്നതമായ പഠന നിലവാരം, പൊതു പരീക്ഷകളിലെ തിളക്കമാര്‍ന്ന വിജയം, കലാമേളകളിലെ തുടര്‍ച്ചയായ ഓവറോള്‍ ചാമ്പ്യന്‍പട്ടം, പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാമാസവും അധ്യാപകരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഒന്നിച്ചിരുന്ന് നടത്തുന്ന ദഅവാ മീറ്റിങ്ങുകള്‍, മാസം തോറും നടത്തുന്ന പി ടി എ യോഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ സി ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് നല്‍കി വരുന്ന പ്രാക്ടിക്കല്‍ ക്ലാസുകള്‍, മദ്രസാ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഹിസ്‌ബോട് കൂടിയ ഖുര്‍ആന്‍ ഹിഫ്‌ള് ക്ലാസുകള്‍, ബിരുദധാരികളടക്കമുള്ള യോഗ്യരായ അധ്യാപകര്‍, മികച്ച പാഠ്യ രീതികള്‍, വൃത്തിയും, സൗകര്യവുമുള്ള ക്ലാസ് മുറികള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള മദ്രസാ കെട്ടിടം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് കമ്മിറ്റി പുരസ്‌കാര വിജയികളെ തിരഞ്ഞെടുത്തത്.

ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസയ്ക്ക് വേണ്ടി കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അവാര്‍ഡ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ചന്തേര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍ ഏറ്റുവാങ്ങി. ചന്തേര ജുമാമസ്ജിദ് ഖത്തീബ് സയ്യിദ് ശഫീഖ് തങ്ങള്‍, മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എ പി പി കുഞ്ഞഹമ്മദ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ സത്താര്‍ ഹാജി എന്നിവര്‍ സന്നിഹിതരായിരുന്നു. മൂന്നാം സ്ഥാനം നേടിയ മദ്രസക്കുള്ള അവാര്‍ഡ് ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയയിലെ അധ്യാപകരും, മദ്രസാ പി ടി എ ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Samastha Madrasa award: Kasaragod got first and third prize


Keywords: Kerala, News, Religion, Samastha, Madrasa, Award, Kottumala TM Bappu Musliyar.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive