Join Whatsapp Group. Join now!

'മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കണം'

മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന്Kerala, News, Mogral, Mogral Govt. Vocational Higher secondary school, Teachers, DYFI, Meeting, Demanded
മൊഗ്രാല്‍: (my.kasargodvartha.com 29.10.2017) മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൊഗ്രാല്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി മുതല്‍ ഹൈസ്‌ക്കൂള്‍ വരെയുള്ള ക്ലാസുകളില്‍ ആറോളം അധ്യാപക ഒഴിവുണ്ടെന്നും ഇത് പഠപനത്തെ ബാധിക്കുമെന്നും അതിനാല്‍ സ്ഥിരം അധ്യാപകരെ ഉടന്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്‌കൂളില്‍ ഇപ്പോള്‍ തന്നെ പതിനേട്ടോളം അധ്യാപകര്‍ ദിവസവേതനക്കാരായാണ് ജോലി ചെയ്യുന്നത്. നിലവിലുള്ള അധ്യാപകരില്‍ തന്നെ കുറേ പേര്‍ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുമുണ്ട്. ജില്ലയില്‍ തന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എഴുനൂറിലേറെ അധ്യാപകരുടെ ഒഴിവുകളുണ്ടന്നാണ് കണക്ക്. ഇതിലേറെയും കുമ്പള ഉപജില്ലകളിലാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒഴിവുവന്ന തസ്തികകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സമയ ബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

Kerala, News, Mogral, Mogral Govt. Vocational Higher secondary school, Teachers, DYFI, Meeting, Demanded, Kasaragod


പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായി നൂറുകണക്കിന് അധ്യാപകരാണ് മറ്റു ജില്ലകളിലേക്ക് പോകുന്നത്. ജില്ലയില്‍ ഇത്രയും അധികം ഒഴിവുകള്‍ ഉണ്ടായിട്ടും അത് നിശ്ചിത സമയത്ത് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയാണ് അധ്യാപക ക്ഷാമത്തിന് കാരണമാകുന്നതെന്ന് ഡിെൈവഫ്‌ഐ ആരോപിച്ചു.

യോഗത്തില്‍ അസീസ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ്, എം എസ് കബീര്‍, ആക്കിഫ്, അഷ്‌റഫ് ബി കെ, ആരിഫ്, റിയാസ് മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു അര്‍ഷാദ് തവക്കല്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mogral, Mogral Govt. Vocational Higher secondary school, Teachers, DYFI, Meeting, Demanded, Kasaragod

Post a Comment