Join Whatsapp Group. Join now!

റേഷന്‍ കാര്‍ഡ് വിതരണം: ക്യൂ നിന്ന് വലഞ്ഞവര്‍ക്ക് ദാഹജലവുമായി സംഘടനകള്‍

ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം ആരംഭിച്ചു. ഓരോ താലൂക്കിലെയും വിവിധ റേഷന്‍ ഷോപ്പുകളില്‍ വ്യത്യസ്ത ദിനങ്ങളിലായാണ് വിതരണം നടത്തുന്നത്. കാസര്‍കോട് താലൂKerala, News, INL, Ration Card distribution: Youth Organisations distributes drinking water
കാസര്‍കോട്: (my.kasargodvartha.com 19.10.2017) ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം ആരംഭിച്ചു. ഓരോ താലൂക്കിലെയും വിവിധ റേഷന്‍ ഷോപ്പുകളില്‍ വ്യത്യസ്ത ദിനങ്ങളിലായാണ് വിതരണം നടത്തുന്നത്. കാസര്‍കോട് താലൂക്ക് പരിധിയില്‍ പെട്ട റേഷന്‍ കടകളില്‍ കാര്‍ഡ് വിതരണം പുരോഗമിക്കുകയാണ്.

1000 ലേറെ ഉപഭോക്താക്കളുള്ള റേഷന്‍ കടകളിലൊക്കെ വലിയ ക്യൂ ആണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. പലരും ക്ഷീണിതരാവുന്നു. പലയിടങ്ങളിലും റേഷന്‍ കാര്‍ഡ് വാങ്ങാനെത്തി ക്യൂ നിന്ന് വലഞ്ഞവര്‍ക്ക് ദാഹജലവുമായി സംഘടനകള്‍ രംഗത്തെത്തി.

ആലംപാടി മദ്രസയില്‍ റേഷന്‍ കാര്‍ഡ് വാങ്ങാന്‍ വന്നവര്‍ക്ക് ദാഹജലവുമായി എന്‍ വൈ എല്ലും അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിയും

ആലംപാടി: ആലംപാടി റേഷന്‍ കടയ്ക്ക് കീഴിലുള്ളവരുടെ കാര്‍ഡ് വിതരണം ആലംപാടി മദ്രസയില്‍ വ്യാഴാഴ്ച നടന്നു. പുതിയ റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് നഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോരുംവെള്ളം വിതരണം ചെയ്തു. ഗഫൂര്‍ ആലംപാടി, നിസാര്‍ പൊയ്യയില്‍, ഉമ്മര്‍, ഹസൈന്‍ ബില്ലാന്‍, ഹനീഫ എരിയപ്പാടി, സിദീഖ് മുക്രി, കബീര്‍ എസ് എ, കബീര്‍ മേനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

അറ്റ്‌ലസ് ആലംപാടിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തു. കുടിവെള്ള വിതരണം ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.




Keywords: Kerala, News, INL, Ration Card distribution: Youth Organisations distributes drinking water 

Post a Comment