കാസര്‍കോട്:(my.kasargodvartha.com06/10/2017) ഖത്തര്‍ വാഫി അസോസിയേഷന്‍ നല്‍കുന്ന ഈ വര്‍ഷത്തെ എഫിഷ്യന്‍സി അവാര്‍ഡിന് കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥി അലിഹുസൈന്‍ വാഫി അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. അസോസിയേഷന്‍ നിശ്ചയിച്ച പ്രത്യേക കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന തലത്തില്‍ നടത്തപ്പെടുന്ന വാഫി വഫിയ്യ ഗ്രാന്‍ഡ് ആര്‍ട്‌സ് ഫെസ്റ്റിലാണ് സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് എഫിഷ്യന്‍സി അവാര്‍ഡ് നല്‍കപ്പെടുന്നത്. ഒക്ടോബര്‍ 15ന് കാളിക്കാവ് വാഫി ക്യാമ്പസില്‍ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയറ്റ് പ്രൊഫസര്‍ ഡോ. അമൃത്.ജി. കുമാറിന്റെ കീഴില്‍ ജെ.ആര്‍എഫ് ഫെല്ലോഷിപ്പോടെ ഗവേഷണം നടത്തുകയാണ് അലി ഹുസൈന്‍. വാഫി-വാഫിയ്യ വിദ്യാഭ്യാസ സംവിധാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി നല്‍കികൊണ്ടിരുന്ന നിസ്തുലസംഭാവനകളും മാതൃകാപരമായ നൈപുണ്യവുമാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി അമ്പലക്കണ്ടി സ്വദേശിയാണ് അലിഹുസൈന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, Central university, Student, Award, Qatar wafi association, Efficiency, Qatar Wafi Efficiency Award for Ali Hussain