Join Whatsapp Group. Join now!

ഏകദിന ബോധവല്‍ക്കരണ ക്ലാസ് നടത്തി

ശിശു വികസന പദ്ധതി പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്Kerala, News, Awareness Class, Development Project Office, Vyapara Bhavan, Mental Disorder, Autism
കാസര്‍കോട്: (my.kasargodvartha.com 24/10/2017) ശിശു വികസന പദ്ധതി പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരുടെ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്കായി പ്രോജക്ട് തലത്തില്‍ ഏകദിന ബോധവല്‍കരണപരിപാടി സംഘടിപ്പിച്ചു.

മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവര്‍ സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടു ജീവിതം തള്ളി നീക്കുന്ന കാഴ്ചയാണു ഇന്നു നിലവിലുള്ളത്. ഇത്തരം രോഗികള്‍ക്ക് സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെയുളള ഒറ്റപ്പെടുത്തലിനെ തുടര്‍ന്നു മാനുഷിക പരിഗണനയും നീതിയും നിഷേധിക്കപ്പെടുന്ന അവസ്ഥ തന്നെ സംജാതമായിരിക്കുകയാണ്. പരിപാടിയില്‍ ഒന്നാമത്തെ സെക്ഷനില്‍ ഇത്തരം രോഗബാധിതരുടെ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ദിനേശ്, റിസോഴ്‌സ് അധ്യാപകന്‍ എജുക്കേഷണല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ നാഷണല്‍ ട്രസ്റ്റ് ആക്ട് എന്നീ വിഷയങ്ങളില്‍ ബോധവല്‍കരണ ക്ലാസെടുത്തു.

ഉച്ചയ്ക്ക് ശേഷം നടത്തിയ സെക്ഷനില്‍ ശ്രീനി പള്ളിയത്ത്, റിസോഴ്‌സ് അധ്യാപകന്‍ 'സ്മാര്‍ട് പാരന്റിംഗ് ഓണ്‍ ഓട്ടിസം ആന്‍ഡ് സെറിബ്രല്‍ പള്‍സി' വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. കൂടാതെ സ്‌കൂള്‍ കൗണ്‍സിലറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ശബ്‌നം ബഷീറും രക്ഷിതാക്കള്‍ക്ക് ക്ലാസുകള്‍ എടുത്തു. പരിപാടിയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചാത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ചെയര്‍മാന്‍ എസ് അഹ് മദ് ആശംസയും കാസര്‍കോട് ശിശു വികസന പദ്ധതി ഓഫീസര്‍ ഇന്ദിര എം കെ സ്വാഗത പ്രസംഗവും നടത്തി. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുധാകുമാരി വി നന്ദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Awareness Class, Development Project Office, Vyapara Bhavan, Mental Disorder, Autism

Post a Comment