Join Whatsapp Group. Join now!

മഹാരാഷ്ട്രയില്‍ മുസ്ലീം യൂത്ത് ലീഗിന് ബഹുമുഖ പദ്ധതികള്‍

ഇന്ത്യയില്‍ ഫാസിസത്തിനെതിരായ മതേതര രാഷ്ട്രീയത്തിന്റെ മുന്നേറ്റം ദൃശ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് News, National, Youth League, Mumbai, Maharashtra,
മുംബൈ:(my.kasargodvartha.com 03/10/2017) ഇന്ത്യയില്‍ ഫാസിസത്തിനെതിരായ മതേതര രാഷ്ട്രീയത്തിന്റെ മുന്നേറ്റം ദൃശ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ അതിശക്തമായി അവരുടെ സമഗ്രാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആള്‍ക്കൂട്ട ഭീകരതയും, പശു രാഷ്ട്രീയവും അതുവഴി ഉണ്ടാകുന്ന വര്‍ഗീയ ധ്രുവീകരണവും ഉപയോഗപ്പെടുത്തി നാടുവാഴാമെന്ന മോദി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം ഇനി വിലപ്പോവില്ല.

നോട്ട് നിരോധനവും, വീണ്ടു വിചാരമില്ലാത്ത ജി എസ് ടി പരിഷ്‌കാരവും, ഇന്ധന വില വര്‍ദ്ധനവും, കോര്‍പ്പറേറ്റ് പ്രീണനവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി. 20 കോടി തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ നഷ്ടമാക്കിയത്. കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ച രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് താഴേക്ക് പതിച്ചത്. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും അസംതൃപ്തരാണ്. രാജ്യമെമ്പാടും നടക്കുന്ന സമരങ്ങളില്‍ പ്രതിഫലിക്കുന്ന ജനരോഷത്തെ മറികടക്കാന്‍ കുറേക്കൂടി ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരായ മതേതര പക്ഷത്തിന്റെ ജാഗ്രത ശക്തിപ്പെടാത്തുകയും, ജനകീയ പ്രതിക്ഷേധങ്ങളില്‍ യുവാക്കളെ അണിനിരത്താനും മുസ്ലിം യൂത്ത് ലീഗ് ശ്രമിക്കുമെന്ന് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

 News, National, Youth League, Mumbai, Maharashtra, Muslim Youth league delegate meet conducted

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. മുംബൈയില്‍ നടന്ന പ്രതിനിധി സംഗമം മഹാരാഷ്ട്രയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംഘടനാ പ്രവര്‍ത്തനം സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന മുസ്ലിം യൂത്ത് ലീഗിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം മഹാരാഷ്ട്രയില്‍ വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സുബൈര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഇംറാന്‍ അഷ്‌റഫി സ്വാഗതം ആശംസിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുംബൈ സിറ്റി പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ ആസ്മി, ജനറല്‍ സെക്രട്ടറി സി എച്ച് അബ്ദുര്‍ റഹ് മാന്‍, മുംബൈ കെ എം സി സി നേതാക്കളായ അസീസ് മാണിയൂര്‍, എം എം കെ ഉറുമി, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ യൂസുഫ് പടനിലം, ഷിബു മിരാന്‍, റഹ് മത്ത് നദ് വി തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഹ്‌സിന്‍ മുര്‍തസ ഖാനെ (നാഗ്പൂര്‍) മഹാരാഷ്ട്ര സംസ്ഥാന കണ്‍വീനറായി തെരഞ്ഞെടുത്തു. വിവിധ മേഖലകളുടെ കണ്‍വീനര്‍മാരായി ഇസ്ഹാഖ് ഷെയ്ഖ് (ജോഗേശ്വരി), ഷെയ്ഖ് റഫീഉ ദീന്‍ (ലാത്തൂര്‍), ആമിര്‍ ഷെയ്ഖ് (മുംബ്‌റ), നദീം ഷുഐബ് (ഡോംഗ്രി), റഫീഖ് (ബുല്‍ദാന), സലീം അലിബാഗ് (റയ്ഗാഡ്) എന്നിവരെ തെരഞ്ഞെടുത്തു. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും മരണപ്പെട്ടവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ലാത്തൂരിലെ യൂത്ത് ലീഗ് നേതാവ് ശൈഖ് നൗഷാദ് പത്രാധിപതരായി പുറത്തിക്കുന്ന 'എക്‌സ്പ്രസ് ബാദ് മി' പത്രത്തിന്റെ പ്രകാശനവും യോഗത്തില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Youth League, Mumbai, Maharashtra, Muslim Youth league delegate meet conducted

Post a Comment