Join Whatsapp Group. Join now!

മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി

മലയോരമേഖല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ 6, 8 വാര്‍ഡുകള്‍ News, Kerala, Muslim league, Family meet, Inauguration,Paikka,
പൈക്ക:(my.kasargodvartha.com 25/10/2017) മലയോരമേഖല മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ 6, 8 വാര്‍ഡുകള്‍ സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമം പുതിയ തലമുറയ്ക്ക് പുത്തനുണര്‍വ് നല്‍കി. പൈക്ക ചന്ദ്രംപാറയില്‍ നടന്ന സംഗമത്തില്‍ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒത്തുചേരല്‍ കൂടിയായി സംഗമം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. 'നമ്മുടെ മക്കള്‍ വഴി തെറ്റാതിരിക്കാന്‍' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. 

News, Kerala, Muslim league, Family meet, Inauguration,Paikka, Muslim League family meet conducted

മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലകുഞ്ഞി, പി.ഡി.എ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ബഷീര്‍ പള്ളങ്കോട്, അന്‍വര്‍ ഓസോണ്‍, സാഹിറ മജീദ്, മറിയംബി ബക്കര്‍, സക്കീന, അര്‍ഷാദ് എതിര്‍ത്തോട്, ഖദീജ, പൈക്ക അബ് ദുല്ലക്കുഞ്ഞി, സി.എച്ച്. മുഹമ്മദ് ഹാജി, പി.എം.ഹമീദ്, ജുനൈദ് പൈക്ക, ഹനീഫ കരിങ്ങപ്പള്ളം, ഖലീല്‍ ആലംകോള്‍, മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു. ഒ.പി. ഹനീഫ സ്വാഗതവും ബി.കെ ബഷീര്‍ പൈക്ക നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Muslim league, Family meet, Inauguration,Paikka, Muslim League family meet conducted

Post a Comment