Join Whatsapp Group. Join now!

അസഹിഷ്ണുതകള്‍ക്കെതിരെയും സാമുദായിക ധ്രുവീകരണത്തിനെതിരെയും ശക്തമായ ബോധവത്കരണം അനിവാര്യം: മുനവ്വറലി ശിഹാബ് തങ്ങള്‍

'മത മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയത്തില്‍ 2018 ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര മേഖലാ സമ്മേളനം സാമുദായി ധ്രുവീകരണം Dubai, Gulf, IUML, News, Panakkad Munaver Ali Shihab Thangal
ദുബൈ: (my.kasargodvartha.com 15.10.2017) 'മത മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയത്തില്‍ 2018 ജനുവരിയില്‍ ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര മേഖലാ സമ്മേളനം സാമുദായി ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത താക്കീതായിരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന സമ്മേളനത്തിന്റെ ഗള്‍ഫ് തല പ്രചരണ പരിപാടി ദുബൈയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഫാസിസത്തിന്റെ തേര്‍വാഴ്ചയാണ് വര്‍ത്തമാന ഇന്ത്യ ഏറെ വെല്ലുവിളി നേരിടുന്നത്. കാലങ്ങളോളം മത - ജാതി വ്യത്യാസമില്ലാതെ ഐക്യത്തോടെ കഴിഞ്ഞിരുന്ന രാജ്യത്തുള്ള ജനങ്ങളില്‍ വര്‍ഗീയത കുത്തിവെച്ച് വിഭജിച്ച് ഭരിക്കാമെന്ന തന്ത്രങ്ങളാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. വര്‍ഗീയതയ്ക്കും തീവ്ര വാദത്തിനുമെതിരെ ശക്തമായ സമീപനം സ്വീകരിച്ച പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ഈ സമ്മേളന മുദ്രാവാക്യത്തിന് ഏറെ പ്രാധാന്യമുണ്ട്.

വര്‍ധിച്ചു വരുന്ന അസഹിഷ്ണുതകള്‍ക്കെതിരെയും ഒരു വിഭാഗം നടത്തുന്ന സാമുദായിക ധ്രുവീകരണത്തിനെതിരെയും ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താനും, ഇന്ത്യയുടെ മഹിതമായ ബഹുസ്വരതയെ കാത്ത് സൂക്ഷിക്കാനും വേണ്ടി കാലികമായ പ്രമേയം തന്നേയാണ് മുസ്ലിം ലീഗ് കമ്മിറ്റി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യു എ ഇ പര്യടനത്തിനെത്തിയ സ്വാഗത സംഘം ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി ഉദുമ, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, വൈസ് പ്രസിഡന്റ് ഹനീഫ് ടി ആര്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, അബുദാബി കാസര്‍കോട് മണ്ഡലം കെ എം സി സി സെക്രട്ടറി അസീസ് ആറാട്ടുകടവ്, ജബ്ബാര്‍ എടനീര്‍, ഇബ്രാഹിം ഫൈസി, ഇ ബി അഹ് മദ്, വൈ ഹനീഫ കുംബടാജെ, അബ്ദുല്ല ബെളിഞ്ചം, തല്‍ഹത്ത് തളങ്കര, സഫ്‌വാന്‍ അണങ്കൂര്‍, മുഹമ്മദ് പിലാങ്കട്ട, റസാഖ് ചെറൂണി, അഷ്‌റഫ് കുക്കംകൂടല്‍, ഷബീര്‍ സ്‌ക്വയര്‍ വണ്‍, അഷ്‌റഫ് പാവൂര്‍, സമീര്‍ പി ഡി തുടങ്ങിയവര്‍ പ്രസംഗിച്ചു ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് ഷംസീര്‍ അഡൂര്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, IUML, News, Panakkad Munaver Ali Shihab Thangal.

Post a Comment