മുളിയാര്‍: (my.kasargodvartha.com 01.10.2017) അവാസ്ഥവ പ്രചരണങ്ങളും, കള്ളപ്പരാതിയും കൊണ്ട് മുസ്ലിംലീഗിന്റെ പ്രവര്‍ത്തനത്തെ നിഷ്‌ക്രിയമാക്കാമെന്നത് സി പി എമ്മിന്റെ മൗഢ്യമായ വിചാരം മാത്രമാണെന്ന് ബാവിക്കര പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മേഖലയില്‍ മുസ്ലിം ലീഗിനുള്ള പൊതു സ്വീകാര്യതയിലും, അനുദിനമുള്ളവര്‍ളച്ചയില്‍ വിളറിപൂണ്ടും, സി പി എമ്മാണ് കടലാസു സംഘടനകളുടെ പേരില്‍ പ്രസ്താവന നടത്തി ആളാവാന്‍ ശ്രമിക്കുന്നത്.
ബാവിക്കര പ്രദേശത്ത് പാര്‍ട്ടി സ്‌നേഹിയായ വ്യക്തി നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തനത്തെ തടയാനാണ് കള്ളപരാതിയും,അവാസ്തവ പ്രചാരണം കൊണ്ടും ശ്രമിക്കുന്നത്. പൊതു സ്ഥലം കയ്യേറിയും, സ്വകാര്യ സ്ഥലം കയ്യൂക്കിലോടെ അപഹരിച്ചും പാര്‍ട്ടീ ഓഫീസ് നിര്‍മ്മിക്കുന്ന ലോകത്തിലെ ഏക പ്രസ്ഥാനം സി പി എമ്മും, അനുബന്ധ സംഘടനകളുമാണ്. തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട അവിഹിത ഏര്‍പ്പാടിനെ മറ്റു സംഘടനകളില്‍ കൊട്ടി ആരോപിക്കുന്നത് ഭൂഷണമല്ലെന്നും യോഗം ഓര്‍മ്മപ്പിച്ചു. കയ്യേറ്റം ഒഴിപ്പിക്കല്‍ നിയമപരമായി നടത്തുന്നതിന് റവന്യു വകുപ്പ് തയ്യാറായാല്‍ ജില്ലയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഓഫീസുണ്ടാകില്ലെന്നും യോഗം പരിഹസിച്ചു.
പ്രസിഡണ്ട് കെ അബ്ദുല്‍ കാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ചോയിസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി, എസ് എം മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ഗോവ മുഹമ്മദ് കുഞ്ഞി, അഹമ്മദ് മൂലയില്‍, മണയംകോട് മൊയ്തു, ഷെരീഫ് പന്നടുക്കം, കബീര്‍ ബാവിക്കര, റഹീം അബ്ബാസ്, റസാഖ് ചാപ്പ, അഷ്‌റഫ് ബാവിക്കര എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala. News, Politics, CPM, Muslim League, Office, Programme, Muslim League against CPM.