Join Whatsapp Group. Join now!

സി പി എമ്മും സംഘ് പരിവാറും ഒത്തുകളിക്കുന്നു: മുസ്ലിം ലീഗ്

സംഘ് പരിവാര്‍ സംഘടനകള്‍ക്കെതിരെ നാക്കിട്ടടിക്കുകയും, അവരുടെ വര്‍ഗീയ അജണ്ടകള്‍ക്ക് ചുവപ്പ് പരവതാനി ഒരുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും, അദ്ദേഹത്തിന്റെ CPM, IUML, BJP, Kerala, News, Clash, Muslim League against CPM and Sangparivar.
കാസര്‍കോട്: (my.kasargodvartha.com 04.10.2017) സംഘ് പരിവാര്‍ സംഘടനകള്‍ക്കെതിരെ നാക്കിട്ടടിക്കുകയും, അവരുടെ വര്‍ഗീയ അജണ്ടകള്‍ക്ക് ചുവപ്പ് പരവതാനി ഒരുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെയും ഇരട്ടതാപ്പ് നയം സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ഒത്തു കളിയാണെന്നും ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യവാദികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ കലാപത്തിലെ കുറ്റവാളികള്‍ക്ക് ക്ലീന്‍ചിട്ട് നല്‍കിയ ലോകനാഥ് ബെഹ്‌റയുടെ ഡി ജി പി പദവി മുതല്‍ കേരളത്തെ കലാപ ഭൂമിയാക്കാനുറച്ച് പയ്യന്നൂരിലെത്തിയ അമിത് ഷായ്ക്ക് അതിനുള്ള അരങ്ങെരുക്കി കൊടുത്തത് വരെയുള്ളതില്‍ പിണറായി സര്‍ക്കാറിന്റെ സംഘി പ്രീണനമാണ് തെളിഞ്ഞുനില്‍ക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.


പാചക വാതകം ഉള്‍പെടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നയത്തിലും വര്‍ധനവിനനുസരിച്ച് നികുതിയിളവ് നല്‍കിയിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ആശ്വാസ നിലപാട് തിരുത്തി നികുതിഭാരം അടിച്ചേല്‍പ്പിക്കുകയും, ഗ്രാമ പഞ്ചായത്തുക്കള്‍ ശുപാര്‍ശ ചെയ്യുന്ന പെന്‍ഷന്‍ അപേക്ഷകള്‍ അപ് ലോഡ് ചെയ്യാനുള്ള സൈറ്റ് ബ്ലോക്ക് ചെയ്ത് അവരുടെ പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള നീക്കം നടത്തുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

എ അബ്ദുര്‍ റഹ് മാന്‍ അവതരിപ്പിച്ച കണക്കും എ ജി സി ബഷീര്‍ അവതരിപ്പിച്ച റിപോര്‍ട്ടും ഐക്യകണ്‌ഠേന അംഗീകരിച്ചു. സി ടി അഹ് മദലി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കല്ലട്ര മാഹിന്‍ ഹാജി, ടി ഇ അബ്ദുല്ല, കെ എം ശംസുദ്ദീന്‍ ഹാജി, എം അബുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി മുഹമ്മദ്കുഞ്ഞി, ടി എ മൂസ, എ എം കടവത്ത്, എം പി ജാഫര്‍, എം അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍ ഒണ്‍ ഫോര്‍, വി പി അബ്ദുല്‍ ഖാദര്‍, പി എച്ച് അബ്ദുല്‍ ഹമീദ്, പി അബൂബക്കര്‍, ഇസ്മാഈല്‍ കയ്യൂര്‍, സി ബി അബ്ദുല്ല ഹാജി, എ എ ജലീല്‍, എസ് പി സലാഹുദ്ദീന്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മാഹിന്‍ കേളോട്ട്, ഹാജി അബുല്ല ഹുസൈന്‍, കെ മുഹമ്മദ് കുഞ്ഞി, വി ടി ശാഹുല്‍ ഹമീദ്, സി കെ പി യൂസുഫ് ഹാജി, അഡ്വ. അബ്ദുല്ല ബേവിഞ്ച, കെ അബ്ദുല്ല കുഞ്ഞി, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, ആബിദ് ആറങ്ങാടി, സി ഐ എ ഹമീദ്, എം കുഞ്ഞാമദ് പുഞ്ചാവി, എ പി ഉമ്മര്‍, ഷെരീഫ് കൊടവഞ്ചി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM, IUML, BJP, Kerala, News, Clash, Muslim League against CPM and Sangparivar.

Post a Comment