Join Whatsapp Group. Join now!

പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെയും കുട്ടിക്ക് ബൈക്ക് നല്‍കിയ ആര്‍ സി ഉടമയ്‌ക്കെതിരെയും കേസ്

പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിന്റെ ഡ്രൈവര്‍ക്കെതിരെയും കുട്ടിക്ക് ബൈക്ക് നല്‍കിയ Kerala, News, Police, Car driver, Bike, RC owner, Case, Vehicle inspection, Custody.
കാസര്‍കോട്: (my.kasargodvartha.com 11.10.2017) പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിന്റെ ഡ്രൈവര്‍ക്കെതിരെയും കുട്ടിക്ക് ബൈക്ക് നല്‍കിയ ആര്‍ സി ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. കാസര്‍കോട്ട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം അമിത വേഗതയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 14 എസ് 1111 നമ്പര്‍ ഡസ്റ്റര്‍ കാറിന് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.

Kerala, News, Police, Car driver, Bike, RC owner, Case, Vehicle inspection, Custody.
File photo
ചൊവ്വാഴ്ച രാവിലെ ചെമ്മനാട്ട് വെച്ചാണ് ബൈക്കോടിച്ചുവരികയായിരുന്ന കുട്ടിയെ പോലീസ് പിടികൂടിയത്. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ വിട്ടയക്കുകയും ആര്‍ സി ഉടമയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Police, Car driver, Bike, RC owner, Case, Vehicle inspection, Custody, Minor driving; Case registered against RC owner.

Post a Comment