Join Whatsapp Group. Join now!

ഏണിയാടിയിലെ എം എ അബ്ദുല്ല ഹാജി നിര്യാതനായി

ഏണിയാടിയിലെ എം എ അബ്ദുല്ല ഹാജി നിര്യാതനായി. ദീര്‍ഘകാലം ഏണിയാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. പരേതരായ മുക്രി മൊയ്തീന്‍ കുഞ്ഞി ഹാജി - ആസിയ ദമ്പതികളുടെ മകനാണ്. Obituary, News, Bandadukka, Eniyady, M.A Abdulla Haji
ബന്തടുക്ക: (my.kasargodvartha.com 21.10.2017) പൗരപ്രമുഖനും ദീര്‍ഘകാലം ഏണിയാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന എം എ അബ്ദുല്ല ഹാജി നിര്യാതനായി. പരേതരായ മുക്രി മൊയ്തീന്‍ കുഞ്ഞി ഹാജി - ആസിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: നഫീസ ഹജ്ജുമ്മ. ഏകമകന്‍: അബ്ദുല്‍ കരീം സഅദി ഏണിയാടി (സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം, ഏണിയാടി സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ജാമിഅ സഅദിയ്യ മുന്‍ അസിസ്റ്റന്റ് മാനേജര്‍). മരുമകള്‍: നസീറ. സഹോദരങ്ങള്‍: എം എ അബ്ബാസ്, എം എ യൂസുഫ് ഹാജി, ഇബ്രാഹിം ഹാജി, ബീഫാത്വിമ, മറിയം, ആഇശ, ആമിന, പരേതരായ അബൂബക്കര്‍ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, മറിയം, അലീമ.

മൃതദേഹം ഞായറാഴ്ച ളുഹര്‍ നിസ്‌കാരാനന്തരം ഏണിയാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ് ലിയാര്‍, കെ പി ഹുസൈന്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സ്വലാഹുദ്ദീന്‍ അയ്യൂബി, സുബൈര്‍ പടുപ്പ്, സുലൈമാന്‍ മൗലവി കുറ്റിക്കോല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.


MA Abdulla Haji Eniyadi passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Bandadukka, Eniyady, M.A Abdulla Haji.

Post a Comment