Join Whatsapp Group. Join now!

സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജനസേവനവും മൂല്യവത്തായ നന്മകള്‍: ഖലീല്‍ ഹുദവി

സാമൂഹ്യപ്രവര്‍ത്തനവും ജനസേവനവും ഇസ്ലാമിക വീക്ഷണത്തില്‍ മൂല്യവത്തായ നന്മകളാണെന്നും നാട്ടിലെയും പ്രവാസലോകത്തെയും ജീവകാരുണ്യ മേഖലകളിGulf, News, Khaleel Hudavi about expatriates in Ibada -2017 program
ദുബൈ: (my.kasargodvartha.com 22.10.2017) സാമൂഹ്യപ്രവര്‍ത്തനവും ജനസേവനവും ഇസ്ലാമിക വീക്ഷണത്തില്‍ മൂല്യവത്തായ നന്മകളാണെന്നും നാട്ടിലെയും പ്രവാസലോകത്തെയും ജീവകാരുണ്യ മേഖലകളില്‍ പ്രവാസികളുടെ സംഭാവനകള്‍ ഏറെ പ്രതിഫലാര്‍ഹമാണെന്നും ഉസ്താദ് ഇബ്രാഹിം ഖലീല്‍ ഹുദവി പറഞ്ഞു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ പേള്‍ ക്രീക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ഇബാദ-2017 ല്‍ 'അള്ളാഹുവിലേക്ക് അടുക്കുക, അള്ളാഹു കൂടെയുണ്ടാകും' എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്ന് വേണ്ടി പിറന്ന മണ്ണിനേയും ഉറ്റവരേയും പിരിഞ്ഞു പ്രവാസിയാവുന്നവര്‍, ഇല്ലായ്മയില്‍ പോലും സമുദായത്തിനും സമൂഹത്തിനും നല്‍കുന്ന കാരുണ്യ ഹസ്തങ്ങളും സഹജീവി സ്‌നേഹങ്ങളും മുആജിറുകളോട് മദീനയിലെ അന്‍സാറുകള്‍ കാണിച്ച മഹാമനസ്‌കതയേയും സ്‌നേഹത്തേയും ഓര്‍മ്മിപ്പിക്കുകയാണെന്നും ചില പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പോലും പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ കാരണമായേക്കുമെന്നും പ്രയാസങ്ങള്‍ക്കിടയിലും നാട്ടിലെ മത സ്ഥാപനങ്ങള്‍ക്ക് താങ്ങുംതണലുമാവാനുള്ള വിശാല മനസ്‌കത പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദുബൈ കെ എം സി സി പ്രസിഡണ്ട് പി. കെ അന്‍വര്‍ നഹ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മണ്ഡലം മുസ്ലിം ലീഗ് ട്രഷര്‍ മാഹിന്‍ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജര്‍ പി എസ് ഇബ്രാഹിം ഫൈസി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്ത്യ സി ഇ ഒ. ഷരീഫ് പൊവ്വല്‍, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മുസ്ലിം ലീഗ് കുംബഡാജെ പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളിഞ്ച, മുസ്ലിം ലീഗ് നേതാവ് കെ എ മുഹമ്മദ് കുഞ്ഞി ചെര്‍ക്കള എന്നിവര്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കി. അബ്ദുല്‍ ഖാദര്‍ അസ് ഹദി പ്രാര്‍ത്ഥന നടത്തി.

യു എ ഇ കെ എം സി സി വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി, സെക്രട്ടറി നിസാര്‍ തളങ്കര, ദുബൈ കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, ഒ.കെ ഇബ്രാഹിം, സെക്രട്ടറി അഡ്വ. സാജിദ്, ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഇന്‍കാസ് സെക്രട്ടറി നൗഷാദ് കന്യപ്പാടി, ഭാരാവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ് ടി ആര്‍, മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുര്‍ റഊഫ് പേള്‍ക്രീക്ക്, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകൂടല്‍, അബ്ദുര്‍ റഹ് മാന്‍ നൈഫ് സ്റ്റാര്‍ മെഡിക്കല്‍, ജി എസ് ഇബ്രാഹിം, ഫൈസല്‍ മുഹ്‌സിന്‍, മുജീബുല്ല കൈന്താര്‍, ഷംസുദ്ദീന്‍ മാസ്റ്റര്‍ പടലടുക്ക, ഇ ബി അഹ് മദ്, അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി, ഹനീഫ് കുംബഡാജെ  സത്താര്‍ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, അസ്‌കര്‍ ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചു.

അസീസ് കമലിയ ഖിറാഅത്ത് പാരായണം നടത്തി. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Khaleel Hudavi about expatriates in Ibada -2017 program, KMCC.

Post a Comment