Join Whatsapp Group. Join now!

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം നീട്ടുന്നതിനു മുമ്പ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്നും മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കു സംവിധാനം വേണമെന്നും ആവശ്യം

ഗവ. ആശുപത്രികളിലെ ഒപി സമയം നീട്ടുന്നതിനു മുമ്പ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്നും മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കു മേഖലാ തലത്തില്‍ സംവിധാനം വേണമെന്നുംKerala, News, Govt. hospital, OP time, Doctors, KGMOA, North zone Conference, E Chandrashekharan.
നീലേശ്വരം: (my.kasargodvartha.com 29.10.2017) ഗവ. ആശുപത്രികളിലെ ഒപി സമയം നീട്ടുന്നതിനു മുമ്പ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്നും മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കു മേഖലാ തലത്തില്‍ സംവിധാനം വേണമെന്നും കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഉത്തരമേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെജിഎംഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എ ജമാല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വി സുരേശന്‍, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റൗഫ്, ജോയിന്റ് സെക്രട്ടറി ഡോ. ടി എന്‍ സുരേഷ്, ട്രഷറര്‍ ഡോ. ജ്യോതിലാല്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. ഡി ജി രമേഷ്, മാഗസിന്‍ എഡിറ്റര്‍ ഡോ. വി അനില്‍, ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബല്‍റാം നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.


ഡോക്ടര്‍മാര്‍ക്കായി നടത്തിയ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ പോക്‌സോ നിയമത്തെക്കുറിച്ചു അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍, പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള, അസോഷ്യേറ്റ് പ്രൊഫസര്‍മാരായ ഡോ. മനു മാത്യൂസ്, ഡോ. സിമി കുര്യന്‍ എന്നിവര്‍ ക്ലാസ് എടുത്തു. വൈകിട്ടു നടന്ന കുടുംബസംഗമം കാസര്‍കോട് കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളെയും ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിച്ച അംഗങ്ങളെയും ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Govt. hospital, OP time, Doctors, KGMOA, North zone Conference, E Chandrashekharan, KGMOA North zone Conference conducted.

Post a Comment