Join Whatsapp Group. Join now!

കാസര്‍കോട് ഭാഷ ഹൃദയത്തില്‍ നിന്ന് ഊര്‍ന്നുവരുന്ന നൈര്‍മല്യമുള്ള ഭാഷ- രണ്‍ജി പണിക്കര്‍

ഓരോ നാട്ടുഭാഷയും നാടിന്റെ സാംസ്‌കാരിക പൈതൃക അടയാളമാണെന്ന് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. തെരുവത്ത് ഫൗണ്ടേഷന്‍ സംഘ Kerala, News, Kasaragod, Malayalam Language, Renji Panicker, Book, Release.
കാസര്‍കോട്: (my.kasargodvartha.com 01.10.2017) ഓരോ നാട്ടുഭാഷയും നാടിന്റെ സാംസ്‌കാരിക പൈതൃക അടയാളമാണെന്ന് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. തെരുവത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'കാസ്രോട്ടെ ബാസെ' പുസ്തക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഈ പൈതൃകം നഷ്ടപ്പെടാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നാട്ടുഭാഷകള്‍ക്കും മുലപ്പാലിന്റെ മാധുര്യവും നൈര്‍മല്യവുമാണുള്ളത്. ഹൃദയത്തില്‍ നിന്ന് ഊര്‍ന്ന് വരുന്ന ഭാഷയാണത്. കാസര്‍കോടന്‍ ഭാഷയ്ക്ക് ഏറെ പ്രത്യേകതയുണ്ടെന്ന് അത് കേള്‍ക്കുമ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞു- രണ്‍ജി പണിക്കര്‍ പറഞ്ഞു. ഒട്ടനേകം പ്രാദേശിക ഭാഷകളും മണ്‍മറഞ്ഞു പോയെങ്കിലും കാസര്‍കോട് ഭാഷയെ ഇത്രയേറെ സ്നേഹിക്കുന്ന, ആ ഭാഷയോട് വൈകാരിക ബന്ധമുള്ള ഈ നാട്ടുകാരോട് ബഹുമാനം തോന്നുന്നുവെന്നും ജീവിതത്തിന്റെ ഉന്നതിയിലിരിക്കുന്ന ഖാദര്‍തെരുവത്തും അബ്ദുല്‍ പെര്‍വാഡും അഡൂര്‍ അമാനുല്ലയും ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത് എന്നത് അത്ഭുതം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അച്ചടി ഭാഷയോട് കൂടുതല്‍ അടുക്കുന്തോറും ഭാഷയുടെ മാര്‍ദവം നഷ്ടപ്പെടുമെന്നും ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ അഭിനയം നാം സംസാരിക്കുന്ന ഭാഷ പതുക്കെ ഇല്ലാതാവും എന്നതുമാണെന്ന് രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. നീതുസോണ പുസ്തകം ഏറ്റുവാങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് ഡയറക്ടറും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഖാദര്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. റഹ് മാന്‍ തായലങ്ങാടി പുസ്തകം പരിചയപ്പെടുത്തി. ഡോ. അംബികാസുതന്‍ മാങ്ങാട് നാട്ടുഭാഷകളെ കുറിച്ച് പ്രഭാഷണം നടത്തി. മുന്‍ മന്ത്രി സി ടി അഹ് മദലി, എം എല്‍ എമാരായ പുരുഷന്‍ കടലുണ്ടി, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍ റസാഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുല്‍ റഹ് മാന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ. ചാന്‍സിലര്‍ പ്രൊഫ. ഫൈസല്‍ഖാന്‍, കോഴിക്കോട് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. അബ്ദുര്‍ റഹ് മാന്‍, റിട്ട. ജഡ്ജിമാരായ അബ്ദുല്‍ പെര്‍വാഡ്, എം കെ അബ്ദുല്ല സോണ, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അഡൂര്‍ ഇബ്രാഹിം, റിട്ട. ഇന്‍കം ടാക്സ് കമ്മീഷണര്‍ അഡൂര്‍ ഷംസുദ്ദീന്‍ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, ബംഗളൂരു പ്രസിഡന്‍സി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ നിസാര്‍ അഹ് മദ്, നടന്‍ വിജയകുമാര്‍, ഫക്രുദ്ദീന്‍ കുനില്‍, വ്യവസായി യു കെ യൂസഫ്, ടി ഇ അബ്ദുല്ല, എന്‍ എ അബൂബക്കര്‍, മുജീബ് അഹ് മദ്, എ അബ്ദുര്‍ റഹ് മാന്‍, ഡോ. മൂസ, ടി സി എം ഷരീഫ്, പി എച്ച് ആസിഫ്, അഡ്വ. സി എച്ച് കുഞ്ഞമ്പു, പി ജി ആര്‍ നായര്‍, പ്രൊഫ. അഹ് മദ് ഹുസൈന്‍, എം സി ഖമറുദ്ദീന്‍, എം പി ഷാഫി ഹാജി, എല്‍ എ മഹ് മൂദ് ഹാജി, പി ബി അഹ് മദ്, മുബാറക് ഹാജി, പി എസ് ഹമീദ്, ഹാജി എ എം കടവത്ത്, അസീസ് കടപ്പുറം, കെ അഹ് മദ് ഷരീഫ്, മാഹിന്‍ കല്ലട്ര, കെ എസ് അന്‍വര്‍ സാദാത്ത്, മുജീബ് തളങ്കര, അഹ് മദ് മാസ്റ്റര്‍, ഷരീഫ് മദീന, കെ എം ബഷീര്‍, ആര്‍ എസ് രാജേഷ് കുമാര്‍ തുടങ്ങിയവര്‍ക്ക് പുസ്തകം കൈമാറി. ടി എ ഷാഫി സ്വാഗതവും കെ എം അബ്ദുര്‍ റഹ് മാന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Malayalam Language, Renji Panicker, Book, Release.

Post a Comment