Kerala

Gulf

Chalanam

Obituary

Video News

ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് ഉത്സവ് 2017 കൊണ്ടാടി

കുവൈത്ത്: (my.kasargodvartha.com 09.10.2017) കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് ഉത്സവ് 2017, ഓണം ഈദ് സംഗമം ആഘോഷ പൂര്‍വം കൊണ്ടാടി. രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പായസ മത്സരവും മൈലാഞ്ചി മത്സരവും നടന്നു. സ്വാദിഷ്ടമായ ഓണ സദ്യയ്ക്ക് ശേഷം വിശിഷ്ടാതിഥികളെ ആനയിച്ചു കൊണ്ട് ചെണ്ടമേളക്കാര്‍ വേദിയിലേക്ക് പ്രവേശിച്ചു.


പ്രോഗ്രാം കണ്‍വീനര്‍ പി എ നാസര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനില്‍ കള്ളാറിന്റെ അധ്യക്ഷതയില്‍ കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പി പി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജിലീബ് ഏരിയ കമാന്‍ഡര്‍ കേണല്‍ ഇബ്രാഹിം അബ്ദുര്‍ റസാഖ് അല്‍ ദൈ ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങില്‍ കാസര്‍കോട് ഉത്സവിന്റെ മുഖ്യാഥിതിയും കാസര്‍കോട് ജില്ലയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ അബ്ദുല്‍ ലത്വീഫ് ഉപ്പളയെ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. മുഖ്യ രക്ഷാധികാരി അഥിതിക്കുള്ള മൊമെന്റോ നല്‍കി. വിശിഷ്ടാതിഥി അബ്ദുല്‍ ലത്വീഫ് ഉപ്പളയെ അഷ്‌റഫ് തൃക്കരിപ്പൂര്‍ സദസ്സിനു പരിചയപ്പെടുത്തി.

സോവനീര്‍ പ്രകാശനം ബദര്‍ അല്‍ സമ അസോസിയേറ്റ്‌സ് ഇന്‍ കുവൈറ്റ് അഷ്‌റഫ് അയ്യൂറിനു നല്‍കിക്കൊണ്ട് അഡൈ്വസറി ബോര്‍ഡ് അംഗം അപ്‌സര മഹ് മൂദ് നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഈ വര്‍ഷത്തെ ചാരിറ്റി പദ്ധതികളായ കാസര്‍കോട് ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്കുള്ള മൊബൈല്‍ ഫ്രീസര്‍, തിരഞ്ഞെടുത്ത ബഡ്‌സ് സ്‌കൂളുകള്‍ക്കുള്ള സഹായം എന്നിവയെ കുറിച്ച് സദസിനു വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സംഘടനയുടെ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ചാരിറ്റി കണ്‍വീനര്‍ സലാം കളനാട് ചാരിറ്റി പ്രവര്‍ത്തനങ്ങളും, വെല്‍ഫെയര്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കള്ളാര്‍ അസോസിയേഷന്റെ വെല്‍ഫെയറിനെക്കുറിച്ചും, യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചും സംസാരിച്ചു. മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി നന്ദി പറഞ്ഞു.

തുടര്‍ന്ന് പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂരിന്റെ ഭാരതനാട്യത്തോട് കൂടി കലാപരിപാടികള്‍ ആരംഭിച്ചു. പ്രശസ്ത ചലചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സന്ധ്യ, തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, നൗഷാദ് തിടിലിന്റെ നേതൃത്വത്തില്‍ കെ ഇ എ ബാന്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു. പൂക്കള മത്സരത്തില്‍ നളിനാക്ഷന്‍ ഒളവറ ടീം, സലാം കളനാട് ടീം, വിപിന്‍ ദാസ് തൃശൂര്‍ ടീം എന്നിവരും പായസ മത്സരത്തില്‍ ഷെമിയ മുഹമ്മദ്, ജെസ്‌നി ഷമീര്‍, അഫ്‌സില ഷാഹില്‍ എന്നിവരും മൈലാഞ്ചി മത്സരത്തില്‍ സല്‍വാന റാഷിദ്, ഫാത്വിമ മുഹമ്മദ്, ആഇശ ഹംസ എന്നിവരും വിജയികളായി. അതിഥികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും മെമെന്റോയും മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuwait, Gulf, Kasaragod Utsav, Expatriates Association.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive