Join Whatsapp Group. Join now!

വാഹനാപകടത്തില്‍ മരണപ്പെട്ട മനോജിന്റെ കുടുംബത്തിന് ഡി വൈ എഫ് ഐ നിര്‍മിച്ചുനല്‍കിയ വീട് കൈമാറി

വാഹനാപകടത്തില്‍ മരണപ്പെട്ട മനോജിന്റെ കുടുംബത്തിന് ഡി വൈ എഫ് ഐ നിര്‍മിച്ചുനല്‍കിയ വീട് കൈമാറി. Kerala, DYFI, News, Kumbla, House key handed over by DYFI, Manoj's family.
കുമ്പള: (my.kasargodvartha.com 29.10.2017) വാഹനാപകടത്തില്‍ മരണപ്പെട്ട മനോജിന്റെ കുടുംബത്തിന് ഡി വൈ എഫ് ഐ നിര്‍മിച്ചുനല്‍കിയ വീട് കൈമാറി. പി മുരളീധരന്‍ രക്തസാക്ഷി ദിനത്തില്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ വീടിന്റെ താക്കോല്‍ കൈമാറി. 800 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു ബെഡ് റൂമും, ഹാള്‍, ഡൈനിങ് റൂം, കിച്ചണ്‍ എന്നിവ അടങ്ങുന്ന ടൈല്‍സ് പാകി പ്ലാസ്റ്ററിങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചാണ് വീട് കൈമാറിയത്.

ഒന്നര വര്‍ഷം മുമ്പ് ബൈക്ക് അപകടത്തിലൂടെയാണ് മനോജ് മരണപ്പെട്ടത്. സ്‌കൂളില്‍ പഠിക്കുന്ന ഒരു സഹോദരനും സഹോദരിയും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മനോജ്. ഡി വൈ എഫ് ഐ കുമ്പള മേഖലാ കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചതോടെയാണ് വീടിന്റെ ദുരവസ്ഥ അറിയുന്നത്. അടച്ചുറപ്പില്ലാതെ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയ നിലയിലായിരുന്നു വീട്. ഡി വൈ എഫ് ഐ വീട് നിര്‍മ്മാണം ഏറ്റെടുത്തതോടെ നാട്ടിലെ സുമനസ്സുകളും കൈകോര്‍ത്തു.



ഡിവൈഎഫ്‌ഐ ഏറ്റെടുത്ത പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണെന്ന് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. വീട് നിര്‍മാണത്തിന് സഹായിച്ച സുമനസ്സുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. പരിപാടിയില്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, സി എ സുബൈര്‍, പൊടി ഹാജി ദേറപണ്ണ, നാസിറുദ്ദീന്‍ മലങ്കരെ, അജിത് കുമാര്‍, പ്രസാദ് കുമ്പള, ശശി കുമ്പള, റിയാസ് മൊഗ്രാല്‍, ശശി കളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, DYFI, News, Kumbla, House key handed over by DYFI, Manoj's family.

Post a Comment