Join Whatsapp Group. Join now!

ഹര്‍ത്താലില്‍ പ്രകടമായത് സര്‍ക്കാറുകള്‍ക്കെതിരായ ജനകീയ പ്രതിഷേധം: ചെര്‍ക്കളം അബ്ദുല്ല

കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ സമ്പൂര്‍ണവും വിജയപ്രദവുമാക്കിയ എല്ലാ വിഭാഗമാളുകള്‍ക്കും Kerala, News, UDF, Harthal, Cherkalam Abdulla
കാസര്‍കോട്: (my.kasargodvartha.com 16.10.2017) കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ സമ്പൂര്‍ണവും വിജയപ്രദവുമാക്കിയ എല്ലാ വിഭാഗമാളുകള്‍ക്കും യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല നന്ദി അറിയിച്ചു.

സമാധാന തകര്‍ച്ചയിലും, അവശ്യസാധന വിലവര്‍ധനവും, പാചകവാതക, ഡീസല്‍ വില വര്‍ധനവിലും പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണ് ഹര്‍ത്താലില്‍ പ്രകടമായത്. ഹര്‍ത്താല്‍ സമാധാനപരമായി നടത്തിയ പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു.

Post a Comment