റവന്യൂ വകുപ്പ് മന്ത്രി 21, 22 തീയ്യതികളില്‍
(my.kasargodvartha.com 20/10/2017) റവന്യൂഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ 21, 22 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് ജനമൈത്രി പോലീസ് ബഹുജനറാലി, പുതിയ ബസ് സ്റ്റാന്‍ഡ് കാസര്‍കോട്. 10.30 ന് കാഞ്ഞങ്ങാട് റെയ്ഡ്‌കോ ഓഫീസ് ഉദ്ഘാടനം. 11 ന് ലൈഫ്മിഷന്‍ ഭൂദാനയജ്ഞം ജില്ലാതല യോഗംകാഞ്ഞങ്ങാട്.
12 ന് ടൂറിസം നിയോജകമണ്ഡലം മോണിറ്ററിംഗ് കമ്മിറ്റികാഞ്ഞങ്ങാട്. മൂന്നു മണിക്ക് ഉപ്പളയില്‍ പൊതുപരിപാടി എന്നിവയില്‍ പങ്കെടുക്കും. 22 ന് രാവിലെ ഒമ്പത് മണിക്ക് ഹോമിയോപ്പതി വകുപ്പ് സീതാലയ സദ്ഗമയ സന്ദേശയാത്ര ഹൊസങ്കടിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. 9.30 ന് കുമ്പള, 11 ന് കാഞ്ഞങ്ങാട്, എന്നിവിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും.
എന്‍ പി ആര്‍ പി ഡിയില്‍ ഒഴിവ്; കൂടിക്കാഴ്ച 25 ന്
ജില്ലാ പഞ്ചായത്ത് ദേശീയവികലാംഗ പുനരധിവാസ പദ്ധതി (എന്‍ പി ആര്‍ പി ഡി) യുടെ പരപ്പ, , മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിലേക്ക് നിലവില്‍ ഒഴിവുളള മള്‍ട്ടി പര്‍പ്പസ് റിഹാബിലിറ്റേഷന്‍ വര്‍ക്കര്‍ (എം ആര്‍ ഡബ്ല്യു) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
നിയമനത്തിനുളള അടിസ്ഥാന യോഗ്യത ബിരുദം. സയന്‍സ് ബിരുദധാരികള്‍, അതാത് ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാര്‍, ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വികലാംഗര്‍, റിഹാബിലിറ്റേഷന്‍ മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 40 കവിയാന്‍ പാടില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 25 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വൈകല്യമുണ്ടെങ്കില്‍ ആയത് തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 257140.
കുടുംബശ്രീ സ്‌കൂളില്‍ 21 പ്രവേശനോല്‍സവം
സാമൂഹിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നതിനുമായി അയല്‍കൂട്ട വനിതകള്‍ ഇനി കുടുംബശ്രീ സ്‌കൂളിലേക്ക്. 21 സംസ്ഥാനത്തെ മുഴുവന്‍ അയല്‍കൂട്ടങ്ങളിലും പ്രവേശനോല്‍സവത്തോടെ കുടുംബശ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതാദ്യമായാണ് കുടുംബശ്രീ ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയുളള അനൗപചാരിക വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സി ഡി എസ് തല മാസ്‌ററര്‍ റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലിപ്പിച്ച എ ഡി എസ് റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അയല്‍കൂട്ടത്തിന് ക്ലാസ്സുകള്‍ നല്‍കുന്നത്. കുടുംബശ്രീ സംഘടനാ സംവിധാനം പദ്ധതികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, അഴിമതി വിമുക്ത സമൂഹം, ആരോഗ്യ ശുചിത്വകാര്‍ഷീക മേഖലയില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍, മദ്യാസക്തിലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ആറു വിഷയങ്ങളില്‍ രണ്ടു മണിക്കൂര്‍ വീതം ആകെ 12 മണിക്കൂര്‍ ക്ലാസ്സാണ് കുടുംബശ്രീ സ്‌കൂളിന്റെ ഭാഗമായി ഒരു അയല്‍കൂട്ടത്തിന് ലഭിക്കുന്നത്.
കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം 21ന് രാവിലെ 10.30 ന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചോയ്യങ്കോട് പി കരുണാകരന്‍ എം പി. നിര്‍വഹിക്കും. ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു മുഖ്യാതിഥിയാകും. ജില്ലയിലുടനീളം വിവിധ അയല്‍കൂട്ടങ്ങളില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേത്വത്വത്തില്‍ കുടുംബശ്രീ സ്‌കൂളിന്റെ പ്രവേശനോല്‍സവം സംഘടിപ്പിക്കും. നവംബര്‍ 26 ന് പൂര്‍ത്തിയാക്കുന്ന രീതിയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.
ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരം കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂളില്‍
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 25ാമത് ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരം ഈ മാസം 28 ന് രാവിലെ 9 മണി മുതല്‍ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളില്‍ നടത്തും. ഓണ്‍ലൈന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തിനു വേണ്ടി തയ്യാറാക്കിയ പ്രൊജക്ടുകളുടെ കോപ്പി ഒരാഴ്ച മുന്‍പ് തന്നെ മത്സര കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളുടെ സംസ്ഥാനതല മത്സരം നവംബര്‍ 16,17 തീയ്യതികളില്‍ തൃശൂരിലെ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ പ്രൊഫ.വി .ഗോപിനാഥന്‍ അറിയിച്ചു.
സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.9446281854, 8848160933.
വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെര്‍ക്കള ടൗണ്‍, ചെര്‍ക്കള, ബാലടുക്ക, പാടി, ബംബ്രാണ എന്നീ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
അടുക്കത്ത് വയലില്‍ ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ അടുക്കത്ത് വയല്‍ നെല്ലുല്‍പ്പാദക സമിതിയില്‍ പത്മനാഭന്‍ അവര്‍കളുടെ നേതൃത്വത്തില്‍ 20 ഹെക്ടറോളം സ്ഥലത്ത് രണ്ടാംവിള നെല്‍കൃഷിയില്‍ മൂന്ന് ഹെക്ടര്‍ സ്ഥലത്ത് രണ്ടാം വര്‍ഷ തരിശ് നെല്‍കൃഷിയുടെയും 17 ഹെക്ടര്‍ സ്ഥലത്ത് രണ്ടാംവിള നെല്‍കൃഷി ചെയ്യുന്നതിന്റെയും നടീല്‍ ഉദ്ഘാടനം മനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നയ്മുന്നീസ, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹാജിറ മുഹമ്മദ്കുഞ്ഞി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം വി കൃഷ്ണസ്വാമി, കൃഷി ഓഫീസര്‍ എന്‍ വസന്തകുമാരി, അസി. കൃഷി ഓഫീസര്‍ സി എച്ച് രാജീവന്‍, പാടശേഖരസമിതി സെക്രട്ടറി എന്‍ ബി പദ്മനാഭന്‍, തങ്കമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 24 ന്
കാസര്‍കോട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ഈ മാസം 24 ന് രാവിലെ 10 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍ ടി സി, എന്‍ എ സി യാണ് യോഗ്യത. ഫോണ്‍ 04994 256440.
ജില്ലാ ആസൂത്രണസമിതി യോഗം 25 ന്
ജില്ലാ ആസൂത്രണസമിതി യോഗം ഈ മാസം 25 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലാവികസനസമിതി യോഗം 28 ന്
ജില്ലാ വികസനസമിതി യോഗം ഈ മാസം 28 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഹയര്‍സെക്കന്ററി വായനമത്സരം
കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള വായനമത്സരം 22ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ നടക്കും. മത്സരാര്‍ത്ഥികള്‍ 1.30 ന് പരീക്ഷ ഹാളില്‍ ഹാജരാകണം.
ശില്‍പ്പശാല തുടങ്ങി
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന വൈദ്യുത സുരക്ഷാ ശില്‍പ്പശാല കാസര്‍കോട് സ്പീഡ് വേ ഇന്‍ല്‍ ആരംഭിച്ചു.
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് ജോസഫ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. റിട്ട. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എച്ച് ദിലീപ് കുമാര്‍ വൈദ്യുത സുരക്ഷയെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ച് വിദഗ്ധ ഡോക്ടറും ക്ലാസെടുത്തു.
നെല്ലിക്കുന്ന് ജി വി എച്ച് എസ് എസ് വിദ്യാലയ വികസനസെമിനാര്‍ 24 ന്
നെല്ലിക്കുന്ന് ജി വി എച്ച് എസ് സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ ഈ മാസം 24 ന് രാവിലെ 10 മണിക്ക് വിദ്യാലയ വികസനസെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും.
പി ടി എ അവാര്‍ഡ് ദാനം, അനുമോദനം, കെട്ടിടോദ്ഘാടനം, വിദ്യാലയ വികസനരൂപരേഖ അവതരണം എന്നിവയും സംഘടിപ്പിക്കും. അനുമോദനവും ഉപഹാരസമര്‍പ്പണവും ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ നിര്‍വ്വഹിക്കും. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിദ്യാലയമാണ് നെല്ലിക്കുന്ന് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്. വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ്മുറികളും ടൈല്‍സ് പാകി കമ്പ്യൂട്ടറും പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനാണ് വിദ്യാലയ വികസന സമിതി ലക്ഷ്യമിടുന്നത്.
കാറ്റടിക്കാന്‍ സാധ്യത
കേരള, ലക്ഷദ്‌ലീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 4555 കി.മീ വേഗതയില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിര്‍ഭയ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ്
ജനമൈത്രി പോലീസ് അല്‍ ഹസ്‌ന ഷി അക്കാദമിയിലെ വിദ്യര്‍ത്ഥിനികള്‍ക്ക് രണ്ടു ദിവസത്തെ നിര്‍ഭയ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അനീതിക്കും അതിക്രമത്തിനുമെതിരെ പ്രതികരിക്കുവാനും ജാതിമത ചിന്തകള്‍ക്കതീതമായി സഹജീവികളെ സ്‌നേഹിക്കുവാനും സാഹോദര്യം നിലനിര്‍ത്തുവാനും കഴിയണമെന്ന് വിദ്യാര്‍ത്ഥിനികളോട് ജില്ല പോലീസ് മേധാവി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ദുരുപയോഗവും അതുവഴിയുള്ള ചതിക്കുഴികളെ തിരിച്ചറിയുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ പി വി നിര്‍മല അധ്യക്ഷ വഹിച്ചു. അല്‍ ഹസ്‌ന ഷി അക്കാദമി മാനേജര്‍ മുനീര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റഫീഖ് നന്ദിയും പറഞ്ഞു.
അധ്യാപികരായ മറിയം ഫാത്വിമ, ഫാത്വിമ മിസ്രിയ എന്നിവര്‍ സംസാരിച്ചു. പരിശീലന ക്യാമ്പിനു സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയശ്രീ, ഗീത, പ്രവീണ, അമ്പിളി, പ്രീതി എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Government Announcements on 20/10/2017.