Kerala

Gulf

Chalanam

Obituary

Video News

ധന സമാഹരണത്തിന് തുടക്കമായി

പാലക്കുന്ന്: (my.kasargodvartha.com 01.10.2017) കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവ ധന സമാഹരണത്തിന് തുടക്കമായി. പ്രമുഖ വ്യവസായിയും മഹോത്സവ കമ്മറ്റി രക്ഷാധികാരിയുമായ വി കരുണാകരന്‍ മംഗളൂരുവില്‍ നിന്നും നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ പൂച്ചക്കാട് ആദ്യ സംഭാവന സ്വീകരിച്ചു. തുടര്‍ന്ന് വിവിധ പ്രാദേശിക കമ്മിറ്റികളും വ്യക്തികളും സംഭാവന വാഗ്ദാനം ചെയ്തു.


കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്ന വരുന്ന പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് 2018 ഫെബ്രുവരി 20 മുതല്‍ 25 വരെയാണ് ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്. പുനഃപ്രതിഷ്ഠ കഴിയുന്നതോടുകൂടി 108 മുച്ചിലോട്ട് കാവുകളില്‍ പൂര്‍ണമായും കൃഷ്ണശിലയില്‍ പണിതീര്‍ത്ത ആദ്യ പള്ളിയറ എന്ന ഖ്യാതി കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭവതി ക്ഷേത്രത്തിന് സ്വന്തമാകും. ആറു ദിവസങ്ങളിലായി നടക്കുന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തില്‍ താന്ത്രിക കര്‍മങ്ങളൊടൊപ്പം, മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ - സാമൂഹിക മേഘലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും.

വന്‍ ജനാവലിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന ഉത്സവനാളുകളില്‍ ജാതി - മത ഭേദമന്യേ ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും അന്നദാനവും ഉണ്ടാകും. മഹോത്സവം വിജയിപ്പിക്കുന്നതിനായി 18 പ്രാദേശിക കമ്മിറ്റികളും മാതൃസമിതിയും യു എ ഇ കൂട്ടായ്മയായ കെ ടി കെ യും സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ തമ്പാന്‍ ചേടിക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കുഞ്ഞിരാമന്‍ വെടിക്കുന്ന് സ്വാഗതവും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷണന്‍ കണിയാമ്പാടി നന്ദിയും പറഞ്ഞു.

ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ വി വി കൃഷ്ണന്‍ മാസ്റ്റര്‍, ശങ്കരന്‍ ഞെക്ലി, ചന്ദ്രന്‍ ആറാട്ട് കടവ്, പ്രദീപ് കുമാര്‍ കൊളത്തൂര്‍, മാതൃസമിതി പ്രസിഡന്റ് പത്മാവതി, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാലഗോപാലന്‍, കണ്‍വീനര്‍ അമ്പു ഞെക്ലി എന്നിവര്‍ പ്രസംഗിച്ചു. വൈപുത്തരിയോടനുബന്ധിച്ച് തിരുനടയില്‍ നടന്ന അരങ്ങില്‍ അടിയന്തിരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Religion, News, Palakkunnu, Temple, Fund, Collection.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive