Join Whatsapp Group. Join now!

വിദ്യാഭ്യാസ മന്ത്രിയുടെ സംഘ്പരിവാര്‍ വിധേയത്വം അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സംഘ് പരിവാര്‍ വംശീയതയുടെ ഉപജ്ഞാതാവ് ദീന്‍ ദയാലിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലൂടെ സര്‍ക്കാറിന്റെ സംഘ് പരിവാര്‍ ദാസ്യമാണ് പ്രകടമാവുന്നതെന്ന് Kerala, News, Fraternity Forum, Education
കാസര്‍കോട്: (my.kasargodvartha.com 25/10/2017) സംഘ് പരിവാര്‍ വംശീയതയുടെ ഉപജ്ഞാതാവ് ദീന്‍ ദയാലിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലൂടെ സര്‍ക്കാറിന്റെ സംഘ് പരിവാര്‍ ദാസ്യമാണ് പ്രകടമാവുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സര്‍ക്കുലര്‍ ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. വിദ്യാഭ്യാസത്തെ കാവി പൂശുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഇനിയും തുടരുകയാണെങ്കില്‍ ഫ്രറ്റേണിറ്റി തെരുവുകളില്‍ ശക്തമായ പ്രക്ഷോഭം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ് വിവാദ സര്‍ക്കുലര്‍ കത്തിച്ചു. ജില്ലാ സെക്രട്ടറി അസ്ലം സൂരംബയല്‍, ശ്രേയാസ്, പ്രസാദ്, തബ്ഷീര്‍, ശഹബാസ്, ഇര്‍ഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Fraternity Movement, Education.

Post a Comment