Join Whatsapp Group. Join now!

ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് സമ്മാനിച്ചു

കൃത്യനിര്‍വഹണത്തിനുള്ള അംഗീകാരമായ 'ഡ്യൂട്ടി കോണ്‍ഷ്യസ് അവാര്‍ഡ്' കാനറാ ബാങ്കില്‍ നിന്നും വിരമിക്കുന്ന നരസിംഹ ഭട്ടിന് സമര്‍പ്പിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് Kerala, News, Award, Duty Conscious citizen, Narasimha Bhat, Canara Bank
കാസര്‍കോട്: (my.kasargodvartha.com 31.10.2017) കൃത്യനിര്‍വഹണത്തിനുള്ള അംഗീകാരമായ 'ഡ്യൂട്ടി കോണ്‍ഷ്യസ് അവാര്‍ഡ്' കാനറാ ബാങ്കില്‍ നിന്നും വിരമിക്കുന്ന നരസിംഹ ഭട്ടിന് സമര്‍പ്പിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപഹാര സമര്‍പ്പണത്തില്‍ കാനറാ ബാങ്ക് എ ജി എം ശ്രീകാന്ത് പൊന്നാടയണിയിച്ചു.

എന്‍ എം സി സി വൈസ് ചെയര്‍മാന്‍ കെ സി ഇര്‍ഷാദ് അവാര്‍ഡ് സമര്‍പ്പിച്ചു. ചടങ്ങില്‍ ഷമീം പുനത്തില്‍, ഫാറൂഖ് കാസ്മി, ജലീല്‍ കക്കണ്ടം, എം പി അബ്ദുല്‍ നാസര്‍, എന്‍ എ നാസര്‍, ഒ കെ മുഹമ്മദ്, റഹീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. നരസിംഹ ഭട്ട് മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ എ കെ ശ്യാം പ്രസാദ് സ്വാഗതവും, കെ വി അഭിലാഷ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Award, Duty Conscious citizen, Narasimha Bhat, Canara Bank.

Post a Comment