Join Whatsapp Group. Join now!

അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണമാവണം വികസനങ്ങളുടെ ലക്ഷ്യം- എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

പട്ടിക വിഭാഗങ്ങടക്കമുള്ള രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ചായിരിക്കണം എല്ലാ വികസന പ്രവര്‍ത്തനങ്ങളും രൂപപ്പെടേണ്ടതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ Kerala, News, NA Nellikkunnu MLA, Inauguration
കാസര്‍കോട്: (my.kasargodvartha.com 16.10.2017) പട്ടിക വിഭാഗങ്ങടക്കമുള്ള രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ചായിരിക്കണം എല്ലാ വികസന പ്രവര്‍ത്തനങ്ങളും രൂപപ്പെടേണ്ടതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷഭാഗമായി ബഹുസ്വരതാധിഷ്ഠിത ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തില്‍ കാസര്‍കോട് വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് പൊതു സാമൂഹത്തിന്റെ ഒരുമയും സഹകരണവും വളരെ അനിവാര്യമാണ്. എല്ലാവരും ഒന്നിച്ച് വളരുമ്പോള്‍ മാത്രമേ രാജ്യം വളരുകയുള്ളൂ. സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായാണ് പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത് അര്‍ഹരിലേക്ക് എത്തുന്നതിനുള്ള ജാഗ്രതയാണ് പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്- അദ്ദേഹം പറഞ്ഞു.

കാസര്‍കോട് നഗരസഭാ ചെയര്‍ പേഴസണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രീമെട്രിക്ക് ഹോസ്റ്റലില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് സി എം രവീന്ദ്രന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവര്‍ സമ്മാനിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കൗണ്‍സിലര്‍മാരായ കെ വിശ്വനാഥ്, ജയപ്രകാശ്, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ രാമചന്ദ്രന്‍ മാസ്റ്റര്‍ പൈവളിഗെ, രഘുരാമന്‍ ചത്രംപള്ള, രവീന്ദ്രന്‍ പ്രസംഗിച്ചു. മയക്കുമരുന്ന് ദുഷ്ഫലങ്ങള്‍ ശിക്ഷാ നടപടികള്‍ വിഷയത്തില്‍ വിമുക്തി ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ എന്‍ ജി രഘുനാഥനും പൗരവകാശ സംരക്ഷണം നിയമം എന്ന വിഷയത്തില്‍ പി കെ രാമകൃഷ്ണനും വിഷയാവതരണം നടത്തി. വകുപ്പിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എം ജെ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ അവതരിപ്പിച്ചു.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം ജെ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ സ്വാഗതവും കെ വി രവിരാജ് നന്ദിയും പറഞ്ഞു. ഐക്യദാര്‍ഢ്യ പക്ഷാചരണ ഭാഗമായി വിവിധ സഹായധനങ്ങളുടെ വിതരണം നടന്നു. ജില്ലയിലെ 11 ഹോസ്റ്റലുകളില്‍ ശുചീകരണ ബോധവത്കരണ പരിപാടികള്‍ നടന്നു. മിടുക്കരായ 40 വിദ്യാര്‍ത്ഥികളെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പിന് തെരെഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, NA Nellikkunnu MLA, Inauguration.

Post a Comment