Join Whatsapp Group. Join now!

കാസര്‍കോട് മത്സ്യബന്ധന തുറമുഖം ഉടനെ തുറന്നു കൊടുക്കണം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട് മത്സ്യബന്ധന തുറമുഖം നാടിനു സമര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ Kerala, News, NA Nellikkunnu MLA, Demand for to open fishing harbor.
കാസര്‍കോട്: (my.kasargodvartha.com 09.10.2017) കാസര്‍കോട് മത്സ്യബന്ധന തുറമുഖം നാടിനു സമര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മത്സ്യ ബന്ധന തുറമുഖത്തിന് 2008 ജനുവരി എട്ടിനാണ് തറക്കല്ലിട്ടത്. ബ്രേക്ക് വാട്ടറിന്റെ പ്രവൃത്തി 2009 ഒക്ടോബര്‍ 30 ന് ആരംഭിച്ചിരുന്നു.

ബ്രേക്കു വാട്ടര്‍ പ്രവൃത്തി 2013 മെയിലും വാര്‍ഫിന്റെയും ലേലം വിളി ഹാളിന്റെയും ജോലി 2015 മെയ് മുപ്പതിനും പൂര്‍ത്തീകരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍ കെ വി വൈയിലാണ് തുറമുഖം നിര്‍മിച്ചത്. 29.75 കോടി രൂപയുടേതാണ് ഭരണാനുമതി. ഇതുവരെയുള്ള പ്രവൃത്തിയുടെ പുരോഗതി 29.75 കോടി രൂപയും ചെലവ് 28.856 കോടി രൂപയുമാണ്. തുറമുഖത്തിലേക്കുള്ള പ്രവേശന വായയുടെ ചാനല്‍ വീതി കുറഞ്ഞതിനാല്‍ അപകടം വരുത്തി വെക്കുമെന്നുള്ളതാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക. ഈ പ്രശ്‌നം പരിഹരിക്കാതെ തുറമുഖം തുറന്നു കൊടുക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു.


ശാസ്ത്രീയ പഠനം നടത്തി 1,000 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടറും 150 ക്ലീയര്‍ വീതിയുള്ള ചാനലും മാത്രമാണ് പ്രതിവിധിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരു പ്രൊജക്ട് റിപോര്‍ട്ട് തയ്യാറായി വരുന്നു. അമ്പത് കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഗൗരവമേറിയ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, NA Nellikkunnu MLA, Demand for to open fishing harbor.

Post a Comment