Join Whatsapp Group. Join now!

ചെന്നിക്കര വാതക ശ്മശാനം ഉടന്‍ തുറക്കണം: സി പി എം

ചെന്നിക്കരയിലെ വാതക പൊതുശ്മശാനം ഉടന്‍ തുറന്നുകൊടുക്കണമെന്ന് സി പി എം വിദ്യാനഗര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അണങ്കൂരിലെ അഹ് മദ് അഫ്‌സല്‍ നഗറില്‍ നടന്ന Kerala, News, CPM, Local Conference, Vidyanagar
അണങ്കൂര്‍: (my.kasargodvartha.com 24/10/2017) ചെന്നിക്കരയിലെ വാതക പൊതുശ്മശാനം ഉടന്‍ തുറന്നുകൊടുക്കണമെന്ന് സി പി എം വിദ്യാനഗര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അണങ്കൂരിലെ അഹ് മദ് അഫ്‌സല്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ യു മേരി പതാക ഉയര്‍ത്തി. അനില്‍കുമാര്‍ ചെന്നിക്കര രക്തസാക്ഷി പ്രമേയവും ടി ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.


ലോക്കല്‍ സെക്രട്ടറി പി വി കുഞ്ഞമ്പു പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജന്‍, ടി കെ രാജന്‍, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, എം രാമന്‍, കെ ഭാസ്‌കരന്‍, ടി എം എ കരീം, എം കെ രവീന്ദ്രന്‍, കെ ഭുജംഗഷെട്ടി, പി ജാനകി എന്നിവര്‍ സംസാരിച്ചു. കെ ദിനേശന്‍, കെ കമലാക്ഷന്‍, ടി ബാലകൃഷ്ണന്‍, എം ലളിത, സി എ രാജു, എ ഗണേശന്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി എസ് അജയകുമാര്‍ സ്വാഗതവും രവീന്ദ്രന്‍ പിള്ള നന്ദിയും പറഞ്ഞു. അനികുമാര്‍ ചെന്നിക്കര സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും നടന്നു. അണങ്കൂരില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ ചെന്നിക്കര അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, സി എ സുബൈര്‍, എം സുമതി, പി വി കുഞ്ഞമ്പു, ടി എം എ കരീം എന്നിവര്‍ സംസാരിച്ചു. പി എസ് അജയകുമാര്‍ സ്വാഗതം പറഞ്ഞു.


ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍ ചെന്നിക്കര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM, Local Conference, Vidyanagar.

Post a Comment