Join Whatsapp Group. Join now!

അമിത് ഷായുടെ മകന്റെ അഴിമതിക്കെതിരെ പ്രതികരിക്കാതെ സി പി എം സരിതയുടെ വാക്കുകള്‍ കേട്ട് കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നത് നാണക്കേട്: കെ സുരേന്ദ്രന്‍

അമിത്ഷായുടെ മകന്‍ കോടാനുകോടികള്‍ കട്ടുമുടിച്ചിരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ സോളാര്‍ വിഷയത്തില്‍ സരിതയുടെ വാക്കുകള്‍ മാത്രം കേട്ട് തയാറാക്കുന്ന റിപോര്‍ട്ടിന്മേല്‍ Kerala, News, CPM, Congress, K Surendran
ഉദുമ: (my.kasargodvartha.com 15.10.2017) അമിത്ഷായുടെ മകന്‍ കോടാനുകോടികള്‍ കട്ടുമുടിച്ചിരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ സോളാര്‍ വിഷയത്തില്‍ സരിതയുടെ വാക്കുകള്‍ മാത്രം കേട്ട് തയാറാക്കുന്ന റിപോര്‍ട്ടിന്മേല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കല്ല ലോകത്തെ ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിചാരിച്ചാലും സാധിക്കില്ലെന്ന് ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്ദിരാജി ജന്മ ശതാബ്ദി ആഘോഷഭാഗമായി ഉദയമംഗലം തോണിയന്‍കുമാരന്‍ നഗറില്‍ ഉദുമ മണ്ഡലം 77 -ാം ബൂത്ത് കമ്മിറ്റി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.മറ്റു സംസ്ഥാനങ്ങളിലെ ബി ജെ പി മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാത്ത സമയത്ത് പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നത് സയാമീസ് ഇരട്ടകളെ പോലെയാണ് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസുമായിച്ചേര്‍ന്ന് ഇടതുപക്ഷം ഒന്നിച്ചുപോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വം പറയുമ്പോള്‍ എതിര്‍ക്കുന്ന കേരളത്തിലെ സി പി എം നടുക്കടലില്‍ മുങ്ങുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബസംഗമത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഉപഹാരം നല്‍കി അനുമോദിച്ചു. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെ പി സി സി അംഗം കടവങ്ങാനം കുഞ്ഞിക്കേളുനായര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ഗീത കൃഷ്ണന്‍, വി ആര്‍ വിദ്യാസാഗര്‍, കുഞ്ഞമ്പു നമ്പ്യാര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, വാസു മാങ്ങാട്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ്് സാജിദ് മൗവ്വല്‍, വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, അന്‍വര്‍ മാങ്ങാട്, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, അംഗങ്ങളായ കെ വി അപ്പു, ശംബു ബേക്കല്‍, സുകുമാരി ശ്രീധരന്‍, അനീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ വി ശ്രീധരന്‍ സ്വാഗതവും ബൂത്ത് പ്രസിഡന്റ് പി ആര്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. കുടുംബസംഗമ ഭാഗമായി എസ് വി അബ്ദുല്ല അനുസ്മരണവും വിവിധ കല പരിപാടികളും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM, Congress, K Surendran.

Post a Comment