Join Whatsapp Group. Join now!

ബി ജെ പിയുടെ കലാപ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം- എസ് ഐ ഒ

അമിത് ഷായുടെ ജനരക്ഷാ യാത്രയെ തുടര്‍ന്ന് ജില്ലയിലങ്ങോളമിങ്ങോളം ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമം വര്‍ഗീയ ധ്രുവീകരണം നടത്തി കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ BJP, Kerala, News, SIO, Clash, Police, Action
കാസര്‍കോട്: (my.kasargodvartha.com 04.10.2017) അമിത് ഷായുടെ ജനരക്ഷാ യാത്രയെ തുടര്‍ന്ന് ജില്ലയിലങ്ങോളമിങ്ങോളം ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമം വര്‍ഗീയ ധ്രുവീകരണം നടത്തി കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും ഇത്തരം ഗൂഢ ശ്രമങ്ങളെ സാഹോദര്യത്തിന്റെ മതില്‍ക്കെട്ടുകള്‍ തീര്‍ത്ത് പ്രതിരോധിക്കണമെന്നും എസ് ഐ ഒ ജില്ലാ പ്രസിഡന്റ് റാഷിദ് മുഹ്യുദ്ധീന്‍ പ്രസ്താവനയില്‍ പറഞ്ഞു.


അതിക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് സംഘപരിവാര്‍ സംഘര്‍ഷ ശ്രമങ്ങള്‍ക്കെതിരെ പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി കലാപങ്ങളും വംശഹത്യകളും നടത്തി അധികാരത്തിലേറിയ ബി ജെ പി എല്ലാവര്‍ക്കും ജീവിക്കണമെന്ന് പറഞ്ഞ് യാത്ര നടത്തുന്നതിലൂടെ നമ്മുടെ സാഹോദര്യ പാരമ്പര്യത്തിലൂന്നിയ സംസ്‌കാരത്തെ കൊഞ്ഞനം കുത്തുകയാണ്. അമിത് ഷായുടെ കേരളം പിടിക്കാനുള്ള കൂടില തന്ത്രത്തെ തിരിച്ചറിഞ്ഞ് പ്രബുദ്ധ കേരളം ഫാസിസ്റ്റ് വിരുദ്ധ - ജനാധിപത്യ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BJP, Kerala, News, SIO, Clash, Police, Action.

Post a Comment