Join Whatsapp Group. Join now!

ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് കോളജിലെ മഷി സാംസ്‌കാരിക വേദിയുടെയും 2017 - 18 വര്‍ഷത്തെ കോളജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ Kerala, News, Padannakkad School, Farming
പടന്നക്കാട്: (my.kasargodvartha.com 08.10.2017) പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് കോളജിലെ മഷി സാംസ്‌കാരിക വേദിയുടെയും 2017 - 18 വര്‍ഷത്തെ കോളജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. സംസ്ഥാന കൃഷി വകുപ്പിന്റെ സാമ്പത്തിക പിന്തുണയോടു കൂടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം മൂന്നു ടണ്‍ പച്ചക്കറി വിളവെടുക്കാനാവുമെന്ന് കൃഷി വകുപ് അധികൃതര്‍ കണക്കാക്കുന്നു.

Representational Image


പദ്ധതിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടു കൂടി, കീടങ്ങളെ അകറ്റി നിര്‍ത്താന്‍ പാകത്തിന് പന്തലും ജലവിതരണ സംവിധാനവും കൃഷി ഭവന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും. കോളജിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് ആയേക്കാവുന്ന ഈ പദ്ധതി വിജയകരമായി നടപ്പായാല്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിഷവിമുക്ത പച്ചക്കറി വര്‍ഷം മുഴുവന്‍ ലഭ്യമാവുകയും ചെയ്യും.

പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷ സുലേഖ നിര്‍വഹിച്ചു. പ്രകൃതി സൗഹാര്‍ദ പദ്ധതികളുമായി മുന്നോട്ട് പോകുന്ന നഗരസഭയുടെ മുഴുവന്‍ പിന്തുണയും ഉദ്ഘാടന വേളയില്‍ അവര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്ക് ഏറെ കടപ്പെട്ടിരിക്കുന്നത് കാഞ്ഞങ്ങാട് കൃഷി ഭവനോടാണ്. അതോടൊപ്പം മഷിയുടെ ഭാരവാഹികളും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു- കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ സി കുഞ്ഞിക്കണ്ണന്‍ നായര്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, കൃഷി ഓഫീസര്‍ സാലിഹ്, അധ്യാപകരായ അഖില ഭാസ്‌കരന്‍, ധന്യ കെ കുട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ അഞ്ജു സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മഷി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്വാതി വെള്ളിക്കോത്ത് സ്വാഗതവും യൂണിയന്‍ വൈസ് ചെയര്‍മാന്‍ അലീന റോബിന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Padannakkad School, Farming.

Post a Comment