കാസര്‍കോട്: (my.kasargodvartha.com 21.10.2017) വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാന്വേഷണത്തിന്റെയും ദാര്‍ശനിക വ്യഥകളുടെയും അസ്ഥിത്വസഞ്ചാരം രേഖപ്പെടുത്തിയ പ്രൊഫ.എം.എ.റഹ്മാന്റെ ബഷീര്‍ ദി മാന്‍ എന്ന 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ചര്‍ച്ചയും കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. 1987 ല്‍ പ്രൊഫ.എം.എ.റഹ്മാന്‍ സംവിധാനം ചെയ്ത ബഷീര്‍ ദ മാന്‍ ഡോക്യൂമെന്ററിയുടെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ ആദ്യമായി അക്ഷര ലൈബ്രറി സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും സിവില്‍ സ്‌റ്റേഷനിലെ ജീനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നവ്യാനുഭവമായി.
ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ എ.ഡി.എം: എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജി.ബി.വത്സന്‍ ആമുഖ പ്രഭാഷണം നടത്തി. ഡോക്യുമെന്ററി സംവിധാനം ചെയ്ത കാലത്തെ അനുഭവങ്ങളും ബഷീറുമായി നേരിട്ട് സംവദിച്ചതിന്റെ അനുഭവങ്ങളും പങ്ക് വെച്ച് പ്രൊഫ.എം.എ.റഹ്മാന്‍ തന്റെ സിനിമാനുഭവം പങ്കുവച്ചു. ഡെപ്യൂട്ടി കളക്ടര്‍ എന്‍, ദേവീദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, വി.വി.പ്രഭാകരന്‍, നാരായണന്‍ പേരിയ, എം.മധുസൂധനന്‍, രാധാകൃഷ്ണന്‍ പെരുമ്പള, രാഘവന്‍ ബെള്ളിപ്പാടി, പി.ദാമോദരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, ടി.എ.ഷാഫി, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ പങ്കെടുത്തു. അക്ഷര ലൈബ്രറി പ്രസിഡന്റ് സതീശന്‍ പൊയ്യക്കോട് സ്വാഗതവും സെക്രട്ടറി സൂജേഷ് ബി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക്ചെ യ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Vaikom Muhammed Basheer, Memoir, Program, Documentary, Inauguration