Join Whatsapp Group. Join now!

'ലഹരി മുക്തിയിലൂടെ കുടുംബ ഭദ്രത'; ആരോഗ്യപഥം സന്ദേശയാത്രയ്ക്ക് ഘോഷയാത്രയോടെ സമാപനം

ലഹരി മുക്തിയിലൂടെ കുടുംബ ഭദ്രത എന്ന സന്ദേശവുമായി ജില്ലാ ഹോമിയോപ്പതി വകുപ്പുംNews, Kerala, Kasargod, Town hall, V.V Rameshan, Inauguration, Arogya padham awareness Yathra end.
കാസര്‍കോട്: (my.kasargodvartha.com 25.10.2017) ലഹരി മുക്തിയിലൂടെ കുടുംബ ഭദ്രത എന്ന സന്ദേശവുമായി ജില്ലാ ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യപഥം സന്ദേശവാഹനയാത്രയ്ക്ക് കാഞ്ഞങ്ങാട് ആവേശോജ്വലമായ സമാപനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നന്നുവന്ന യാത്ര ജില്ലാ ഹോമിയോ ആശുപത്രി പരിസരത്തുനിന്ന് ഘോഷയാത്രയായി കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലെത്തിയാണ് സമാപിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. ശിവരാമകൃഷ്ണന്‍, കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. വി. സുലേഖ, പരിപാടിയുടെ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. രാജേഷ് കരിപ്പത്ത് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. സമാപന ഘോഷയാത്രയില്‍ കാഞ്ഞങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ്. വളണ്ടിയര്‍മാരും നാട്ടുകാരും അണിചേര്‍ന്നു.

News, Kerala, Kasargod, Town hall, V.V Rameshan, Inauguration, Arogya padham awareness Yathra end.

ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. ശിവരാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. യൂസഫ് ഹാജി ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ജില്ലയില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനത്തിനുശേഷം വിരമിച്ച ഡോ. കെ.പി. സുധാകരന്‍ നായര്‍, ഡോ. എം.എസ്. പീതാംബരന്‍, ഡോ. കെ.പി. പ്രസന്നകുമാരി എന്നിവരെ വി.വി. രമേശന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ പോകുന്ന കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. വി. സുലേഖയെയും ചടങ്ങില്‍ ആദരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. രാജേഷ് കരിപ്പത്ത് നന്ദി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് അനില്‍ നടക്കാവിന്റെയും സംഘത്തിന്റെയും 'അയാള്‍ ഒരു പാഠപുസ്തകം' എന്ന തെരുവ് നാടകവും, രാമചന്ദ്രന്‍ കീഴറയുടെ ലഹരിവിരുദ്ധ മാജിക് ഷോയും, കെ.വി.കെ. വാലത്തിന്റെ ഓട്ടന്‍തുള്ളലും അരങ്ങേറി. ഡോ. ധന്യ വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. വെസ്റ്റേണ്‍ ഡാന്‍സ് പരപ്പ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും പരിപാടിയെ അലങ്കരിച്ചു. ഹൊസങ്കടിയില്‍ ഒക്ടോബര്‍ 22ന് റവന്യൂമന്ത്രി ചന്ദ്രശേഖരനാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന വിവിധപദ്ധതികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നതായിരുന്നു സന്ദേശവാഹനയാത്രയുടെ ഉദ്ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Town hall, V.V Rameshan, Inauguration, Arogya padham awareness Yathra end.

Post a Comment