Join Whatsapp Group. Join now!

അഹമ്മദ് അഫ്‌സല്‍ സ്മാരക അവാര്‍ഡിന് മാഗസിന്‍ ക്ഷണിച്ചു

എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവ പ്രവത്തനങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ മരിച്ച അഹ് മദ് അഫ്‌സലിന്റെ Kerala, News, Ahmed Afzal, Magazine, SFI.
കാസര്‍കോട്: (my.kasargodvartha.com 15.10.2017) എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവ പ്രവത്തനങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ മരിച്ച അഹ് മദ് അഫ്‌സലിന്റെ സ്മരണക്കായി ജില്ലാ കമ്മിറ്റി മികച്ച കോളജ് യൂണിയന്‍ മാഗസിന്‍ അവാര്‍ഡ് നല്‍കുന്നു. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള റെഗുലര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, കാസര്‍കോട് ജില്ലയിലെ മുഴുവന്‍ മറ്റ് റെഗുലര്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2016- 17 വര്‍ഷത്തെ മാഗസിനാണ് പരിഗണിക്കുക.

സെക്രട്ടറി, എസ് എഫ് ഐ, കാസര്‍കോട് ജില്ലാ കമ്മിറ്റി, എ കെ ജി മന്ദിരം, വിദ്യാനഗര്‍ പി ഒ, കാസര്‍കോട്, 671 123 എന്നി വിലാസത്തില്‍ രണ്ടു കോപ്പികള്‍ 20ന് മുമ്പ് അയക്കണം. നവംബര്‍ ആദ്യവാരം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അഫ്‌സല്‍ സ്മാരക ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ahmed Afzal, Magazine, SFI.

Post a Comment