Join Whatsapp Group. Join now!

കുമ്പള അക്കാദമി യൂണിയന്‍ ഉദ്ഘാടനം ചെയ്തു

2017 - 18 വര്‍ഷത്തെ അക്കാദമി യൂണിയന്‍ ഉദ്ഘാടനവും അനുമോദന ചടങ്ങും ശനിയാഴ്ച കുമ്പള സിറ്റി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷഫീKerala, News, Academy union inaugurated, Yahya Thalangara, Football Team, Felicitated, Kumbla Academy of Higher Education,
കുമ്പള: (my.kasargodvartha.com 23.10.2017) 2017 - 18 വര്‍ഷത്തെ അക്കാദമി യൂണിയന്‍ ഉദ്ഘാടനവും അനുമോദന ചടങ്ങും ശനിയാഴ്ച കുമ്പള സിറ്റി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് നസറുല്ലാഹ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.


അക്കാദമി ഫുട്‌ബോള്‍ ക്യാമ്പിലെ താരങ്ങളായ മംഗളൂരു യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാര്‍, കര്‍ണാടക സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍, ഡോ. അനില്‍ കുമാര്‍ എം ബി ബി എസ്, ഡോ. സഹല, കുമ്പള പഞ്ചായത്തില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ മേളകളിലേക്ക് യോഗ്യത നേടിയവര്‍, കോളജില്‍ നിന്നും ഡിസിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ അനുമോദിച്ചു.

യഹ് യ തളങ്കര, വി പി അബ്ദുല്‍ ഖാദര്‍, ലക്ഷ്മണന്‍ മാസ്റ്റര്‍ പട് ള, ലക്ഷ്മണ പ്രഭു, മാഹിന്‍ മാസ്റ്റര്‍, യൂനുസ് അഫ്‌യൂണ്‍, ഖിളര്‍ ബേക്കല്‍, കെ സി സലീം, എബി കുട്ടിയാനം, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഖയ്യൂം മാന്യ, സത്താര്‍ ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Academy union inaugurated, Yahya Thalangara, Football Team, Felicitated, Kumbla Academy of Higher Education, 
< !- START disable copy paste -->

Post a Comment