Join Whatsapp Group. Join now!

ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു എസ് എ പുതിയവളപ്പില്‍: മൊയ്തീന്‍ കുഞ്ഞി കളനാട്

ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അന്തരിച്ച എസ് എ പുതിയവളപ്പിലെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം മൊയ്തീന്‍ കുഞ്ഞി കളനാട് പറഞ്ഞു. ചെമ്മനാട് പഞ്ചായത്ത് Kerala, News, INL, S A Puthiyavalappil, Moideen Kunhi Kalanad, Remembrance
ചെമ്മനാട്: (my.kasargodvartha.com) ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അന്തരിച്ച എസ് എ പുതിയവളപ്പിലെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം മൊയ്തീന്‍ കുഞ്ഞി കളനാട് പറഞ്ഞു. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു എസ് എ പുതിയവളപ്പിലെന്നും മൊയ്തീന്‍ കുഞ്ഞി കളനാട് അനുസ്മരിച്ചു. ശാഫി കട്ടക്കാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ തുരുത്തി, റഹീം ബെണ്ടിച്ചാല്‍, അബ്ദുര്‍ റഹ് മാന്‍ കളനാട്, അസ്ലം തെക്കില്‍, ഇബ്രാഹിം മേല്‍പ്പറമ്പ്, സമീര്‍ ചെമ്പിരിക്ക, ശരീഫ് ചെമ്പിരിക്ക, എ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി കളനാട്, സഫുവാന്‍, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തി.


Keywords: Kerala, News, INL, S A Puthiyavalappil, Moideen Kunhi Kalanad, Remembrance.

Post a Comment