Join Whatsapp Group. Join now!

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ എയ്ഡ്‌സ് ദിനാചരണം; കൂക്കാനം റഹ്മാന്‍ മാസ്റ്ററെ ആദരിച്ചു

പാന്‍ടെക് സുരക്ഷാ പ്രോജക്ട്, ഡിസ്ട്രിക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജെ സി ഐ കാഞ്ഞങ്ങാട് എന്നിവ സംയുക്തമായി Kerala, News, Kanhangad, State school fest, Aids day, NSS, JCI, Kookkanam Rahman Master felicitated
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.12.2019) പാന്‍ടെക് സുരക്ഷാ പ്രോജക്ട്, ഡിസ്ട്രിക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജെ സി ഐ കാഞ്ഞങ്ങാട് എന്നിവ സംയുക്തമായി സംസ്ഥാന സ്‌കൂള്‍ കലോത്സവ എക്‌സിബിഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് എയ്ഡ്‌സ് ദിനാചരണം നടത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുജീബ് റഹ്മാന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു.


പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ടി പി ആമിന എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ കൂക്കാനം റഹ്മാന്‍ മാസ്റ്ററെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സുരക്ഷ പ്രൊജക്ട് മാനേജര്‍ രതീഷ് അമ്പലത്തറ, എന്‍ എസ് എസ് ജില്ലാ കോഓഡിനേറ്റര്‍ ജിഷ മാത്യു, ജെ സി ഐ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ഡി എല്‍ എസ് എ സെക്ഷന്‍ ഓഫീസര്‍ ദിനേശ, സത്യന്‍ മാസ്റ്റര്‍, സംസ്ഥാന കലോത്സവ എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ റഹീം, മനോജ് എന്നിവര്‍ സംസാരിച്ചു. എച്ച് ഐ വി ബാധിത സമൂഹത്തിന് പിന്തുണ അര്‍പ്പിച്ചു കൊണ്ട് 150 ബലൂണുകള്‍ വാനിലുയര്‍ന്നു.


പാന്‍ടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ലോക എയ്ഡ്‌സ് ദിനാചരണം നടത്തി

കാഞ്ഞങ്ങാട്: പാന്‍ടെക് മൈഗ്രന്റ് സുരക്ഷ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തി. മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ. കെ പി ഭരതന്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



പ്രോജക്ട് മാനേജര്‍ സുന എസ് ചന്ദ്രനില്‍നിന്നും റെഡ് റിബണ്‍ സ്വീകരിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പോലീസ് ഓഫീസര്‍മാരായ സീനിയര്‍ സിപിഒ ചന്ദ്രന്‍, സിപിഒ ജെയിന്‍, സീനിയര്‍ ഡബ്ല്യു സിപിഒ ചിത്ര, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരന്‍, പ്രഭാകരന്‍, എഎസ്‌ഐ രജീഷ്, എസ്ഡബ്ല്യുസിപി ശാരദ, ശിവകുമാര്‍ ടി സി, രാഘവന്‍ (എച്ച്‌ഐ, ഉദുമ പിഎച്ച്‌സി) എന്നിവര്‍ സംസാരിച്ചു. പാന്‍ടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് അംഗങ്ങളുടെ നേതൃത്വത്തില്‍ എച്ച്‌ഐവി ബോധവത്കരണവും ഐഇസി മെറ്റീരിയലുകള്‍, റെഡ് റിബണ്‍ എന്നിവയുടെ വിതരണവും നടത്തി. എംഇഎ അഷിത മധു നന്ദി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, State school fest, Aids day, NSS, JCI, Kookkanam Rahman Master felicitated

Post a Comment