Join Whatsapp Group. Join now!

കന്നഡ അറിയാത്ത അധ്യാപകരുടെ നിയമനം; പൊതുതാല്‍പര്യ ഹരജി നല്‍കി പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തയാറാവണം: അഡ്വ. കെ ശ്രീകാന്ത്

ജില്ലയില്‍ കന്നഡ സ്‌കൂളുകളില്‍ കന്നഡ അറിയാത്ത അധ്യാപകരുടെ നിയമനം അവസാനിപ്പിക്കാന്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്ത് Kerala, News, Kasaragod, BJP, District panchayath, Kannada Teachers, PSC, Examination, kannada Teachers appointment: District Panchayath shold take action
കാസര്‍കോട്: (my.kasargodvartha.com 04.11.2019) ജില്ലയില്‍ കന്നഡ സ്‌കൂളുകളില്‍ കന്നഡ അറിയാത്ത അധ്യാപകരുടെ നിയമനം അവസാനിപ്പിക്കാന്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തയാറാവണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തയാറാവണം. ഇതിനായി ജില്ലാ പഞ്ചായത്ത് യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിലെ ഭാഷാ ന്യൂനപക്ഷമായ കന്നട മാധ്യമ സ്‌കൂളുകളില്‍ കന്നട അറിയാത്ത അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയം ജില്ലാ പഞ്ചായത്ത് ഭരണസമിതി പലതവണ ചര്‍ച്ച ചെയ്തതാണെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം ഒക്‌ടോബര്‍ 29ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം ഇത്തരം അധ്യാപകരെ നിയമിക്കരുതെന്ന് യോഗം ബന്ധപ്പെട്ട ഡി ഡി ഇക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ, ഈ നിര്‍ദേശം കാറ്റില്‍ പറത്തി ഹോസ്ദുര്‍ഗ് ഹൈസ്‌കൂളില്‍ നിയമനം ലഭിച്ചയാളെ ജോലിയില്‍ പ്രവേശിപ്പിക്കുകയും മൂടംബയല്‍ സ്‌കൂളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്‌കൂളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ശ്രീകാന്ത് ആരോപിച്ചു. ഇത് തികച്ചു ജനാധിപത്യവിരുദ്ധവും ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശത്തിന്റെ ലംഘനവും ഭരണസമിതിയെ അവഹേളിക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒക്‌ടോബര്‍ 29ന് ചേര്‍ന്ന ഭരണസമിതി യോഗ തീരുമാനപ്രകാരം നവംബര്‍ രണ്ടിന് പൊതുവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ നേരില്‍ കണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടാനും മന്ത്രിയെ കാണുകയും ചെയ്തിരുന്നു. പക്ഷെ, മന്ത്രി ഇക്കാര്യത്തില്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപെടാന്‍ തയാറായില്ലെന്നും ഈ വിഷയം ജില്ലാ പഞ്ചായത്ത് ഭരണ സമിതി ഗൗരവത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള പി എസ് സി യും സംസ്ഥാന സര്‍ക്കാറും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളുകളില്‍ ഇത്തരം ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെ കടമയാണ്.

പൊതുപരീക്ഷ അടുത്തു വരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇതുസംബന്ധിച്ച് ഭരണസമിതിയുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന് കത്ത് നല്‍കി.

Keywords: Kerala, News, Kasaragod, BJP, District panchayath, Kannada Teachers, PSC, Examination, kannada Teachers appointment: District Panchayath shold take action

Post a Comment