Join Whatsapp Group. Join now!

അബൂദബി കാസ്രോട്ടാര്‍ അഞ്ചാം വാര്‍ഷികം ജനുവരിയില്‍

അബൂദബിയിലെ കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയായ അബൂദബി കാസ്രോട്ടാര്‍ കൂട്ടായ്മ വിജയകരമായ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. News, Kerala, Gulf, abudhabi kasrottar fifth anniversary on january 2020
കാസര്‍കോട്: (my.kasargodvartha.com 05.11.2019) അബൂദബിയിലെ കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയായ അബൂദബി കാസ്രോട്ടാര്‍ കൂട്ടായ്മ വിജയകരമായ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. അഞ്ചാം വാര്‍ഷികാഘോഷം 'സ്‌നേഹ തണലില്‍ അഞ്ചു വര്‍ഷം' എന്ന പേരില്‍ വിവിധ പരിപാടികളോടെ ജനുവരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ ചേര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് രൂപീകരിച്ച കൂട്ടായ്മ പിന്നീട് കാസ്രോട്ടാരുടെ ജനകീയ കൂട്ടായ്മയായി മാറുകയായിരുന്നു. വ്യാപാര രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖ വ്യക്തികള്‍ മുതല്‍ സാധാരണ ജോലി ചെയ്യുന്ന ആളുകള്‍ വരെ കൂട്ടായമയുടെ ഭാഗമാണ്.


ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ചെയര്‍മാനും മുഹമ്മദ് ആലമ്പാടി പ്രസിഡന്റും ഗരീബ് നവാസ് ട്രഷററും പികെ അഷറഫ് സെക്രട്ടറിയും ആയ കമ്മിറ്റിയാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്ത കാസ്രോട്ടാര്‍ കൂട്ടായിമ യുഎഇ ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ രണ്ടു സംഘടനകളില്‍ ഒന്നാണ്. നിരവധി തവണ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയം കവര്‍ന്ന കര്‍ണാടകയിലെ കുടകില്‍ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കാനും അബൂദബി കാസ്രോട്ടാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു.


മികച്ച ഫുട്ബോള്‍ ടീമും ക്രിക്കറ്റ് ടീമും കാസ്രോട്ടാര്‍ കൂട്ടായ്മയ്ക്കുണ്ട്. വിശേഷപ്പെട്ട സമയങ്ങളില്‍ ക്രിക്കറ്റ് ഫെസ്റ്റും ഫുട്ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നു. അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഫുട്ബോള്‍ മാമങ്കവും, ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പ്, ഡയബറ്റീസ് ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചുവരുന്നു.

വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ട്രഷറര്‍ ഗരീബ് നവാസ്, അഷ്റഫ് സി എച്ച് കൊത്തിക്കാല്‍, തസ്ലീം പാലാട്ട് , ഖയ്യും മാന്യ, മഅ്‌റൂഫ് ഡിവൈന്‍ എന്നിവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Gulf, abudhabi kasrottar fifth anniversary on january 2020

Post a Comment