Join Whatsapp Group. Join now!

മുളിയാറില്‍ 108 ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ മുളിയാറില്‍ 108 ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. Kerala, News, Kasaragod, Muliyar, Ambulance, Road accident, 108 Ambulance service started at Mulliyar
മുളിയാര്‍: (my.kasargodvartha.com 14.11.2019) അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ മുളിയാറില്‍ 108 ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് എത്രയും വേഗം അടിയന്തിര ചികിത്സ ലഭ്യമാക്കാനും പ്രയാസകരമായ പ്രസവത്തിനും സൗജന്യമായി ഈ ആംബുലന്‍സ് ശൃംഖല പ്രയോജനപ്പെടും.

മുളിയാര്‍ സി എച്ച് സിക്ക് കീഴിലാണ് സൗജന്യ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാകും.

മുളിയാര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ആംബുലന്‍സിന്റെ ഫ്‌ളാഗ്ഓഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ ഗീതാ ഗോപാലന്‍, ബിന്ദു ശ്രീധരന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, രാഗിണി,

നഫീസ മുഹമ്മദ്കുഞ്ഞി, ബാലകൃഷ്ണന്‍, എം മാധവന്‍, അസീസ്, ശരീഫ് കൊടവഞ്ചി എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഈശ്വര നായിക് സ്വാഗതം പറഞ്ഞു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ഹരിദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം മാധവന്‍ നമ്പ്യാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ ജലീല്‍, കെ സുരേഷ്‌കുമാര്‍, പി കൃഷ്ണകുമാര്‍, ദീപു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, സാമൂഹ്യ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Muliyar, Ambulance, Road accident, 108 Ambulance service started at Mulliyar

Post a Comment