Join Whatsapp Group. Join now!

കണ്ടല്‍ സംരക്ഷണം: തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ തെരുവു നാടകം അരങ്ങേറി

കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ Kerala, News, Kasaragod, Thachangad school, Street Drama conducted by Thachangad school
തച്ചങ്ങാട്: (my.kasargodvartha.com 23.10.2019) കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ തെരുവു നാടകം അരങ്ങേറി. പയ്യന്നൂര്‍ കോളജ് എന്‍ എസ് എസ് പത്താം യൂനിറ്റിലെ വിദ്യാര്‍ഥികളാണ് 'ഇനി വരുന്നൊരു തലമുറയ്ക്ക്' കണ്ടല്‍ സംരക്ഷണ തെരുവു നാടകം അവതരിപ്പിച്ചത്. പത്തോളം നാടക കലാകാരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്.


തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബ്, ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേഴ്‌സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി അധ്യക്ഷത വഹിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഭിലാഷ് രാമന്‍ സ്വാഗതവും പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Thachangad school, Street Drama conducted by Thachangad school 

Post a Comment