Join Whatsapp Group. Join now!

ആള്‍ക്കൂട്ടത്തില്‍ എന്നും തലയെടുപ്പോടെ സി എല്‍ അബ്ദുല്ല

സി എല്‍ അബ്ദുല്ല ആണത്തമുള്ളവനും, സ്‌നേഹിച്ചവര്‍ക്കു വേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയ്യാറുള്ള ആളുമായിരുന്നു. പരവനടുക്കത്തെയും, Kerala, News, CL Abdulla remembrance by A Bendichal
അനുസ്മരണം/ എ ബെണ്ടിച്ചാല്‍

(my.kasargodvartha.com 21.09.2019) സി എല്‍ അബ്ദുല്ല ആണത്തമുള്ളവനും, സ്‌നേഹിച്ചവര്‍ക്കു വേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയ്യാറുള്ള ആളുമായിരുന്നു. പരവനടുക്കത്തെയും, പരിസര പ്രദേശത്തെയും തല എടുപ്പുള്ള ഒരു മതേതരവാദിയാണ് സി എല്‍ അബ്ദുല്ലയുടെ മരണത്തോടെ ഇല്ലാതായത്. ചെമ്മനാട് ലേസ്യത്തെ ഒരു പ്രധാന കര്‍ഷക കുടുംബാംഗമായിരുന്നു സി എല്‍ എ എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന സി എല്‍ അബ്ദുല്ല. എത്ര ഉന്നതന്മാരുടെ കൂട്ടത്തില്‍ ഒന്നിച്ചിരിക്കുമ്പോഴും എഴുന്നേറ്റു വന്ന് എന്നോട് സുഖവിവരങ്ങളും, മറ്റും അന്വേഷിക്കുന്നത് അദ്ദേഹത്തോടുള്ള മതിപ്പ് കൂട്ടിയിട്ടേുയുള്ളൂ.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തലക്ലായിയിലുള്ള ഒരാളുമായി എന്റെ ഒരു വഴക്ക് പരാതിയായി പോലീസിലെത്തിയിരുന്നു. എതിര്‍ കക്ഷി പരാതി നല്‍കിയതറിഞ്ഞ് സി എല്‍ അബ്ദുല്ല അയാളുടെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ചതിന്റെ ഫലമായി കേസില്‍ നിന്നും പിന്മാറിയിരുന്നു. അന്യായങ്ങളുടെ മുന്നില്‍ ഭയമെന്ന ഒന്ന് സി എല്‍ അബ്ദുല്ലയുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. നന്മയും, തിന്മയും തൂലനം ചെയ്യുമ്പോള്‍ നന്മക്ക് മുന്‍തൂക്കം നല്‍കിയ തുലാസായിരുന്നു സി എല്‍ അബ്ദുല്ലയുടെ മനസ്.

കുറച്ച് വര്‍ഷങ്ങളായി അനാരോഗ്യം കാരണം പൊതുരംഗത്ത് നിന്നും, മറ്റും മാറി നില്‍ക്കുകയായിരുന്നു സി എല്‍. നല്ല ഒരു കായിക താരം കൂടിയാണ് സി എല്‍ അബ്ദുല്ല. പരസ്പരം കാലില്‍ ചവുട്ടിയുള്ള വടിവലിയില്‍ സി എല്‍ അബ്ദുല്ലയെ ആര്‍ക്കും തോല്‍പിക്കാന്‍ കഴിഞ്ഞതായി അറിവില്ല. എന്നാല്‍ മരണം എന്നത് ആരുടെ മുന്നിലും രംഗബോധമില്ലാത്ത കോമാളിയെന്ന പോലെ വരുമെന്നത് സി എല്‍ അബ്ദുല്ലയുടെ കാര്യത്തിലും സംഭവിച്ചപ്പോള്‍ മനസ് വേദനിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, CL Abdulla remembrance by A Bendichal
  < !- START disable copy paste -->

Post a Comment